mehandi new

പാറേക്കാട്ട് വറതച്ചന്‍ ഉപയോഗിച്ചിരുന്ന 150 ഓളം വര്‍ഷം പഴക്കമുള്ള പെട്ടി പള്ളിയെ ഏല്‍പിച്ചു

fairy tale

ഗുരുവായൂര്‍ : കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയത്തിലെ പുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ചന്‍ ഉപയോഗിച്ചിരുന്ന പെട്ടി തലമുറകള്‍ കൈമാറിയ ശേഷം പള്ളിയെ ഏല്‍പിച്ചു. വറതച്ചന്‍ സ്വന്തം സഹോദരിയായി കണ്ടിരുന്ന പിതൃസഹോദരന്റെ മകള്‍ കുഞ്ഞാറമ്മയുടെ പിന്‍മുറക്കാരാണ് ഈ പെട്ടി സൂക്ഷിച്ചു വന്നത്. വറതച്ചന്റെ കാലശേഷം  മരത്തില്‍ തീര്‍ത്ത പെട്ടി  സഹോദരി അമൂല്യമായി കരുതുകയും തങ്ങള്‍ക്കേറ്റവും വിലയുള്ള വസ്തുക്കള്‍ സൂക്ഷിക്കുകയും ചെയ്തു. 150 ഓളം വര്‍ഷം പഴക്കമുള്ള പെട്ടി കുഞ്ഞാറമ്മ മകള്‍ക്ക് കൈമാറുകയും അധ്യാപകയും ഏകസ്ഥയുമായുള്ള അവര്‍ സ്വന്തം സഹോദരന്റെ മക്കള്‍ക്ക് ഏല്‍പിക്കുകയും ചെയ്തു. ഒരുമനയൂരുള്ള എടക്കളത്തൂര്‍ മത്തായി എന്ന സഹോദന്റെ ഭാര്യ മേരിയും മക്കളായ വര്‍ഗീസ്, ബാബുരാജ്, ഫ്രാന്‍സീസ് രാജ്, ഗ്രെയ്‌സി ജോയ് എന്നിവരാണ് വറതച്ചന്റെ അമൂല്യമായ ഈ പെട്ടി കോട്ടപടി പള്ളിയെ ഏല്‍പിച്ചത്. കോട്ടപടി പള്ളി വികാരി ഫാ.നോബി അമ്പൂക്കന്‍, അസി.വികാരി അജീഷ് പെരിഞ്ചേരി, കൈക്കാരന്മാരായ സൈസണ്‍ മാറോക്കി, ജോമോന്‍ ചുങ്കത്ത്, ഡേവിഡ് വില്‍സണ്‍, സണ്ണി കൊട്ടേങ്കാലി എന്നിവരാണ് പെട്ടി ഏറ്റുവാങ്ങിയത്. പി.ആര്‍ഒ ജോബ് സി.ആഡ്രൂസ്, വറതച്ചന്‍ നാമകരണകമ്മിറ്റി അംഗങ്ങളായ വിന്‍സെന്റ് കോട്ടപടി, സണ്ണി വെള്ളറ, വി.കെ ജോസഫ് എന്നിവരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പെട്ടി വറതച്ചന്‍ മ്യൂസിയത്തില്‍ പൊതുദര്‍ശനത്തിനായി സൂക്ഷിക്കും.

Meem travels

Comments are closed.