പിടിയിലായ ഭംഗാളി സ്വദേശി മിന്ടു

പിടിയിലായ ഭംഗാളി സ്വദേശി മിന്ടു

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചില്‍ മോഷണ ശ്രമത്തിനിടെ ഉണ്ടായ പിടിവലിക്കിടയില്‍ തമിഴ്നാട് സ്വദേശിക്ക് കഴുത്തില്‍ കുത്തേറ്റു. കന്യാകുമാരി സ്വദേശി അന്തോണി ദാസ് (35)നാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കേറ്റ അന്തോണിയെ തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്ലാങ്ങാട് ബീച്ചില്‍ മെഹ്രലി നഗറിലെ വാടക റൂമില്‍ താമസിക്കുന്ന ഭംഗാളി സ്വദേശിയായ മിന്ടു (അബ്ദുള്ള(28))യെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.
ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. കടപ്പുറത്ത് കിടന്നുറങ്ങുകയായിരുന്ന അന്തോണി ദാസിന്‍റെ മൊബൈല്‍ഫോണ്‍ മിന്ടു മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഉണര്‍ന്ന അന്തോണിയും മിന്ടുവും തമ്മില്‍ പിടിവലിയുണ്ടായി.  അന്തോണി മിന്ടുവിന്റെ ഇടതു കയ്യില്‍ കടിക്കുകയും മിന്ടു കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അന്തോണിയെ കുത്തുകയുമായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മിന്ടുവിനെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പിടികൂടി  ചാവക്കാട് പോലീസിനു  കൈമാറി. പ്രതിക്ക് നാട്ടുകാരില്‍നിന്നും മര്‍ദ്ദനമേറ്റതായി പോലീസ് പറഞ്ഞു.