അതിർത്തി: സ്റ്റാർ ഗ്രൂപ്പ് ആർട്സ് സ്പോർട്സ് ആൻഡ് വെൽഫെയർ ക്ലബ്ബിന്റെ ഇരുപത്തി മൂന്നാം വാർഷികം ആഘോഷിച്ചു. നിർധനരായ മൂന്ന് കുടുംബങ്ങൾക്ക് മാസംത്തോറും  നൽകുന്ന ഭക്ഷ്യക്കിറ്റ്‌ വിതരണത്തിനു തുടക്കം കുറിച്ചു. തിരഞ്ഞെടുക്കപ്പെട്ട നിർധന കുടുംബങ്ങൾക്ക് അരി വിതരണം ചെയ്തു. എടക്കഴിയൂർ അതിർത്തി സെന്ററിൽ വെച്ച് നടന്ന ചടങ്ങിന് പ്രശസ്ത സിനിമാതാരം ശിവജി ഗുരുവായൂർ ഉദ്‌ഘാടനം ചെയ്തു. സ്റ്റാർ ഗ്രൂപ്പ് ചെയര്മാന് ഷാഫിർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റാർ ഗ്രൂപ്പ് പ്രസിഡന്റ് അസീസ് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർമാരായ  ജനാർദനൻ, ഷാനവാസ് തിരുവത്ര  എന്നിവർ ആശംസകൾ നേർന്നു. നാടൻപാട്ട് കലാകാരൻ മണികണ്ഠൻ പട്ടേരിക്കുന്നിനെ ചടങ്ങിൽ ആദരിച്ചു. സ്റ്റാർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി സജീവ് നന്ദി പറഞ്ഞു.