സംസ്ഥാന സ്കൂൾ കലോത്സവം വിളംബര റാലി നടന്നു

പുന്നയൂർ:- ഫെബ്രുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിന്റെ നേതൃത്വത്തിൽവിളംബര റാലി നടന്നു. കലോത്സവ സ്വർണ്ണ കപ്പിന്റെ മോഡലുമായാണ് റാലി നടന്നത്. റാലിയിൽ വിദ്യാർത്ഥികളുടെ മറ്റു കലാപ്രകടനങ്ങളും നടന്നു.

റാലി വാർഡ് മെമ്പർ ടി.എ അയിഷ ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന്, പ്രധാന അധ്യാപിക സുനിത മേപ്പുറത്ത്,ഒ.എസ്.എ പ്രസിഡന്റ് കെ.കെ ഷുക്കൂർ,സെക്രട്ടറി പി.എം നാസർ,വൈസ് പ്രസിഡണ്ട് പി.എ നസീർ,സെക്രട്ടറി എ.വി വത്സ,കോഡിനേറ്റർ സിൻസി ടീച്ചർ എന്നിവർ നേതൃത്വം നൽകി. സ്കൂൾ വിദ്യാർത്ഥിയുടെ രക്ഷിതാവ് മൂന്നയിനി സ്വദേശി സിദ്ദീഖ് ആണ് കപ്പ് നിർമ്മിച്ചത്

Comments are closed.