പുന്നയൂര്‍: എടക്കരയില്‍ പള്ളിയോടനുബന്ധിച്ചുള്ള മദ്‌റസ അധ്യാപകന്റെ മുറിയില്‍ കയറി ബി.ജെ.പി എന്ന് ചുവരെഴുതിയതായി പരാതി.
സംഭവം അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആര്‍.എസ്.എസ് ഉള്‍പ്പടെയുള്ള കക്ഷി നേതാക്കള്‍ ആവശ്യപെട്ടു. എടക്കര മിനിസെന്റന്റിനു തെക്ക് രണ്ട് നിലയിലുള്ള മിസ്ബാഹുല്‍ ഹദാ ഇസ്‌ലാം മദ്‌റസ കെട്ടിടത്തിന്റെ മുകളിലെ മുറിയിലാണ് അധ്യാപകന്‍ താമസിക്കുന്നത്. വാതില്‍ കുത്തിതുറന്ന് അകത്ത് കയറി മേശപ്പുറത്തുണ്ടായിരുന്ന കളര്‍ പെന്‍സിലുകളുപയോഗിച്ചാണ് ചുവരെഴുതിയിട്ടുള്ളത്. അവധി കഴിഞ്ഞ് കഴിഞ്ഞ ദിവസം രാവിലെ അധ്യാപകനെത്തിയപ്പോഴാണ് സംഭവമറിയുന്നത്.
ഉടനെ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ വടക്കേക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.