Header

നഗരസഭാ പ്രദേശത്ത് തെരുവ് നായ് ശല്യം രൂക്ഷം

dogsഗുരുവായൂര്‍: നഗരസഭാ പ്രദേശത്ത് തെരുവ് നായ് ശല്യം രൂക്ഷം. ബൈക്കില്‍ പോകുന്നവരെ പോലും നായ്ക്കള്‍ പിന്തുടര്‍ന്ന് ആക്രിക്കുകയാണ്. മമ്മിയൂര്‍ എല്‍.എഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ബൈക്കില്‍ പോയിരുന്നയാളെ കഴിഞ്ഞ ദിവസം നായ്ക്കള്‍ ആക്രമിച്ച് കടിച്ച് പരിക്കേല്‍പ്പിച്ചു. ഇയാള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സതേടി. റെയില്‍വേ സ്റ്റേഷനിലും തെരുവ് നായ്ക്കള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്നത് പതിവാണ്. ക്ഷേത്ര പരിസരത്തുപോലും നായ്ക്കള്‍ അലഞ്ഞു നടക്കുന്ന സ്ഥിതിയാണ്. ചൂല്‍പ്പുറം മേഖല തെരുവ് നായ്ക്കളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്.

Comments are closed.