mehandi banner desktop
Chavakkad online

ഓണക്കാലത്തെ വ്യാജമദ്യത്തിന്‍റെ വരവ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും

Ft

ചാവക്കാട്: ഓണക്കാലത്തെ വ്യാജമദ്യത്തിന്‍റെ വരവ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം ജനകീയ കമ്മിറ്റിയോഗം തീരുമാനിച്ചു. ചാവക്കാട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി.
അനധികൃത മദ്യവില്പനയ്ക്കും മയക്കുമരുന്നിനുമെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സന്നദ്ധസംഘടനകളുടെയും സ്റ്റുഡന്റ് പോലീസിന്റെയും സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പ്രത്യേക സ്‌കോഡുകള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.

Jan oushadi

Comments are closed.