ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിദ്യാർത്ഥികളുടെ ആദരം

ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ആദരം. സ്വച്ച് സേവാ മിഷന്റെ മാലിന്യമുക്ത കേരളം എന്ന ആശയത്തിന്റെ ഭാഗമായാണ് അമൃത വിദ്യാലയം ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചത്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ അമൽ പി എ അധ്യക്ഷത വഹിച്ചു. ഹരിത കർമ്മ സേനയുടെ പ്രശംസനീയമായ പ്രവർത്തനങ്ങളെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥി ദേവിക രഞ്ജിത്ത് സംസാരിച്ചു. തുടർന്ന് ഹരിത കർമ്മ സേനയിലെ ഓരോ അംഗങ്ങളെയും വിദ്യാർത്ഥികൾ പൊന്നാട അണിയിച്ചു ആദരിച്ചു. വിദ്യാലയത്തിലെ അധ്യാപികമാരായ സിന്ധു പുഷ്പൻ, സ്മിത, ജീവ പ്രതീപ് എന്നിവർ നേതൃത്വം വഹിച്ചു.

Comments are closed.