mehandi new

ജൈവ വളമുണ്ടാക്കിയും ജൈവ പച്ചക്കറി വിളവെടുത്തും ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ

fairy tale

പുന്നയൂർകുളം : പുന്നയൂർക്കുളം ചെറായി ഗവൺമെന്റ് യു.പി. സ്കൂളിലെ ഹരിത ക്ലബ്ബംഗങ്ങൾ പഠന സമയശേഷം സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്ന് തോട്ടത്തിലെ ചെടികൾക്ക് നനയ്ക്കുകയും പരിചരിക്കുകയും ചെയ്യുന്നത് ഒരു ഹോബിയാണ്. പ്രവർത്തനങ്ങളുടെ ഭാഗമായി ഇവർ ജൈവ വളം നിർമ്മിക്കാനും പഠിച്ചു. ഈ വളമാണ് ജലസേചനത്തോടൊപ്പം ചെടികൾക്ക് നൽകുന്നത്. ചാണകവും ഗോമൂത്രവും ശർക്കരയും പയറുപൊടിയും മണലും ചേർത്ത് ഇവർ ജീവാമൃതമുണ്ടാക്കി 5 ദിവസം കഴിയുമ്പോൾ വെള്ളം ചേർത്ത് ഉപയോഗിക്കുന്നു. പൂക്കൃഷിക്കും പച്ചക്കറി കൃഷിയ്ക്കും ഔഷധത്തോട്ടത്തിനുമെല്ലാം തികച്ചും ജൈവരീതിയിൽ നിർമ്മിച്ച വളമാണ് സ്കൂളിൽ ഉപയോഗിക്കുന്നത്. ഇതു മൂലം ചെടികൾക്ക് നല്ല വളർച്ചയും വിളവുമാണ് ലഭിക്കുന്നതെന്ന് വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു. പയർ, വഴുതന, വെണ്ട എന്നിവ വിളവെടുത്തു.

planet fashion

ആർ. വി. സൽമാനുൽ ഫാരിസി, ടി. എം. പ്രയാൺ, ടി. എസ്. ഹിതൻ, ടി. എ. നൂറുൽ അമീൻ അയ്യൂബ്, സി. എസ്. വൈഷ്ണവ് എന്നീ ഹരിത ക്ലബ്ബംഗങ്ങളും പ്രധാനധ്യാപകൻ കെ. എൽ. മനോഹിത്, അധ്യാപകരായ പി. ജെ. ജയകൃഷ്ണൻ, രമ്യ തോമസ് എം, കെ. ഷിബിൻരാജ് എന്നിവർ നേതൃത്വം നൽകി.

Comments are closed.