mehandi new

സി പി എമ്മിനെ നയിക്കുന്നത് കൊലയാളി നേതാക്കള്‍ – സുഹറ മമ്പാട്

fairy tale

ചാവക്കാട് : സി.പി.എമ്മിന് നേതൃത്വം നല്‍കുത് കൊലയാളി നേതാക്കളാണെന്ന്‍ വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സുഹറ മമ്പാട് പറഞ്ഞു.
ഗുരുവായൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ: പി.എം സാദിഖലിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചാവക്കാട് നടന്ന യു.ഡി.എഫ് വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
രാജ്യത്ത് അക്രമത്തിന് നേതൃത്വം നല്‍കുന്നവരാണ് മുഖ്യമന്ത്രി കസേരയും, ഭരണവും ആഗ്രഹിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെ സി.പി.എമ്മിന്റെ രാഷ്ട്രീയപ്രവര്‍ത്തനം നേരില്‍ കണ്ടവരാണ് കേരള ജനത. കേരളത്തെ എന്നും കൊലക്കളമാക്കിയവരാണ് സി പി എമ്മെന്ന് സുഹറ ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് വനിതാ വിഭാഗം ചെയര്‍മാന്‍ സീനത്ത് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ അബൂബക്കര്‍ ഹാജി, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.എ മുഹമ്മദ് റഷീദ്, ഡി.സി.സി വൈസ് പ്രസിഡന്‍്റ് ഡോ: നിജി റെസ്റ്റിന്‍, ഡി.സി.സി സെക്രട്ടറി സോണിയാ ഗിരി, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ കാര്‍ത്യായനി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.എ ഐഷ, ഹസീന താജുദ്ധീന്‍, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്‍്റ് നഫീസകുട്ടി വലിയകത്ത്, അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ലൈല മജീദ്, ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. സുബൈദ, വനിതാലീഗ് ജില്ലാ സെക്രട്ടറി ലൈല ആലുങ്ങല്‍, മണ്ഡലം ജന സെക്രട്ടറി സുലൈഖ സുലൈമാന്‍, ട്രഷറര്‍ സുബൈദ പുളിക്കല്‍, നഗരസഭ കൗണ്‍സിലര്‍ ജോയ്സി ആന്റണി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ പ്രിയ ഗോപിനാഥ് സ്വാഗതവും, കേരള കോണ്‍ഗ്രസ് വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ലീന ജോസ് നന്ദിയും പറഞ്ഞു.

Pharmacy wanted Chavakkad

Comments are closed.