മദ്യ വിരുദ്ധ സമരം മുപ്പതാം ദിവസം-ബിവറേജസ് ഔട്ട് ലെറ്റിനു മുന്നില്‍ ആത്മഹത്യാശ്രമം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍ : തൈക്കാട് ആരംഭിച്ച ബിവറേജസ് ഔട്ട് ലെറ്റിലേക്ക് ധാരണ ലംഘിച്ച് മദ്യമിറക്കിയ വാഹനത്തിനടിയില്‍ കിടന്ന് ജനകീയ സമരസമിതി പ്രവര്‍ത്തകന്‍ പട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയതില്‍ പ്രതിഷേധിച്ച് വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും ഒരു മണിക്കൂറോളം മദ്യശാലയുടെ പ്രവേശന കവാടം ഉപരോധിച്ചു. തൈക്കാട് സ്വദേശി വലിയകത്ത് ലത്തീഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് സംഭവം. വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപം പ്രവര്‍ത്തനം ആരംഭിച്ച മദ്യശാല അടച്ചു പൂട്ടണമൊവശ്യപ്പെട്ട് തൈക്കാട് ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ മദ്യശാലക്ക് സമീപം പന്തല്‍കെട്ടി നടക്കുന്ന അനിശ്ചിതകാലസത്യാഗ്രഹം ഇന്ന് 30-ാം ദിവസമായിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹിളമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ഏകദിന ഉപവാസം നടക്കുകയായിരുന്നു. ഇതിനിടയിലാണ് മദ്യവുമായി ലോറിയെത്തിയത്. രണ്ടാഴ്ച മുന്‍പ് മദ്യം ഇറക്കാനെത്തിയ വാഹനം സമരക്കാര്‍ തടഞ്ഞിരുന്നു. പിന്നീട് പോലീസുമായി നടത്തിയ ചര്‍ച്ചയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയുള്ള സമയത്ത് മദ്യം ഇറക്കില്ലെന്ന് ധാരണയിലെത്തിയിരുന്നു. ഇത് ലംഘിച്ച് മദ്യം ഇറക്കുന്നതിനിടെയാണ് പട്രോള്‍ നിറച്ച കുപ്പിയും ലൈറ്ററുമായെത്തിയ ലത്തീഫ് വാഹനത്തിനിടയില്‍ കിടന്നത്. ചങ്ങലയുപയോഗിച്ച് ശരീരം വാഹനവുമായി ബന്ധിപ്പിക്കുകയും മദ്യം ഇറക്കിയാല്‍ തീകൊളുത്തുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടയില്‍ വാഹനത്തിന്റെ ഒരു വശത്തെത്തിയ പോലീസുകാര്‍ അനുരജ്ഞന സംഭാഷണം നടത്തുകയും മറുഭാഗത്തുണ്ടായിരുന്ന പോലീസുകാര്‍ പെട്രോള്‍ കുപ്പി തട്ടിപ്പറിച്ചെടുത്ത് ലത്തീഫിനെ വലിച്ച് പുറത്തെത്തിക്കുകയുമായിരുന്നു. ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. വീണ്ടും മദ്യം ഇറക്കാന്‍ ശ്രമിച്ചതോടെ ലത്തീഫിനെ വിട്ടയക്കണമൊവശ്യപ്പെട്ട് ഉപവാസം നടത്തിയിരുണവരും സമരസമിതിയില്‍പ്പെട്ട സത്രീകളും മദ്യശാലയുടെ പ്രവേശന കവാടം ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍്ന്നു മദ്യം ഇറക്കാതെ വാഹനം തിരിച്ചുകൊണ്ടുപോയി. ഉപരോധത്തെ തുടര്‍്ന്ന് മദ്യംവാങ്ങാനെത്തിയവര്‍ക്ക് അകത്തേക്കും മതില്‍ കെട്ടിനകത്തുണ്ടായിരുന്ന അമ്പതോളം പേര്‍ക്ക് പുറത്തേക്കും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. പോലീസെത്തി ഉപരേധം അവസാനിപ്പി്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അറസ്റ്റ്‌ചെയ്തയാളെ വിട്ടയക്കണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ചു നിന്നു. ഗുരുവായൂര്‍ എസ്.ഐ. ഇ.ബാലകൃഷ്ണന്‍, എസ്.ഐ. ആര്‍.ബിജു എന്നിവരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ രണ്ടു പേരുടെ ജാമ്യത്തില്‍ അറസ്റ്റിലായ ലത്തീഫിനെ വിട്ടയക്കാമെന്ന ധാരണയിലാണ് അഞ്ച് മണിയോടെ ഉപരോധം അവസാനിപ്പിച്ചത്. ഉപരോധക്കാര്‍ക്കെതിരെയും ആത്മഹത്യശ്രമിച്ചയാള്‍ക്കെതിരെയും പോലീസ് കേസെടുത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.