സുകുമാര്‍ അഴീക്കോടിന്റെ ജന്മദിനം : അഴീക്കോട് സ്മൃതി സംഘടിപിച്ചു

ഗുരുവായൂര്‍: സുകുമാര്‍ അഴീക്കോടിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഗുരുവായൂര്‍ കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അഴീക്കോട് സ്മൃതി സംഘടിപിച്ചു. എഴുത്തുകാരന്‍ റഹ്മാന്‍ പി തിരുനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കരുണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.കെ.ബി.സുരേഷ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ കെ.സി ശിവദാസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. രവിചങ്കത്ത്, വിശ്വനാഥന്‍ ഐനിപ്പുള്ളി, കെ.കെ ശ്രീനിവാസന്‍, സതീശ് വാര്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.