mehandi new

പോരിനിറങ്ങുന്ന ഫ്രാൻസും മൊറൊക്കോയും തമ്മിൽ അതിശയിപ്പിക്കുന്ന ബന്ധങ്ങൾ

fairy tale

ഫിഫ വേൾഡ് കപ്പ് 2022: ഫ്രാൻസ് മൊറൊക്കോ സെമി ഫൈനലിനു വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം.
മുൻ കോളനി മുതലാളിമാരുമായി പൊരുതാനിറങ്ങുന്ന മൊറൊക്കോ ടീമും ഫ്രാൻസും തമ്മിലുള്ള ബന്ധങ്ങൾ പരിശോധിക്കുമോൾ അതിവിചിത്രമായിതോന്നും.

planet fashion

ലോകകപ്പ് തുടങ്ങുന്നതിനു രണ്ടു മാസം മുൻപാണ് വാലിദ് റഗിറാഗി മൊറൊക്കോ ടീമിന്റെ കോച്ചായി നിശ്ചയിക്കപ്പെടുന്നത്. ഫ്രാൻസിൽ ജനിച്ച വാലിദിന് ഫ്രഞ്ച്, മൊറൊക്കോ ഇരട്ട പൗരത്വമുണ്ട്. ജന്മനാടുമായി സെമിയിൽ പോരാടുമ്പോൾ തന്റെ ടീം ജയിക്കണമെന്നാണ് വാലിദ് ആഗ്രഹിക്കുന്നത്.

മൊറൊക്കൊയുടെ ഹക്കീമി ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിലെ പല ക്ലബ്ബുകൾക്കും വേണ്ടി കളിച്ച് വളർന്ന താരമാണ്. കഴിഞ്ഞ വർഷം പാരിസിലെ ക്ലബ്ബായ പിഎസ് ജിക്ക് വേണ്ടി ഹക്കീമി ഏഴു ഗോളുകൾ നേടിയിട്ടുണ്ട്. സ്പെയിൻ, മൊറൊക്കോ ഇരട്ട പൗരത്വം ഹക്കീംമിക്കുമുണ്ട്.
മൊറൊക്കൊയുടെ പല താരങ്ങളും ഇങ്ങനെയൊക്കെ ഫ്രാൻസുമായി എന്തെങ്കിലും ബന്ധമൊക്കെ കാണും.

ഫ്രഞ്ച് താരം എംബാപ്പെയുടെയും മൊറോക്കൻ താരം ഹക്കീമിയുടെയും രക്ഷിതാക്കൾ ആഫ്രിക്കൻ വംശജരാണ്.
പാരിസിലെ ക്ലബ്ബായ പി എസ് ജിക്ക് വേണ്ടി എംബാപ്പെ 2018 ൽ കളിച്ചപ്പോൾ 2021 ൽ ഹക്കീമി ഇതേ ക്ലബ്ബിന് വേണ്ടി കളിച്ചു. ഒരുമിച്ച് കളിക്കുകയും ഉണ്ണുകയും ചെയ്യുന്ന അടുത്ത സുഹൃത്തുക്കൾ കൂടിയാണ് 23 കാരനായ എംബാപ്പെയും 24 കാരനായ ഹക്കീമിയും.

ഫ്രാൻസിന്റെ പഴയ കോളനിയായ മൊറൊക്കോ സുൽത്താൻ മുഹമ്മദ്‌ അഞ്ചാമൻ 1955 ൽ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. 1956 ൽ മൊറൊക്കോയിൽ ഫ്രഞ്ച് ആധിപത്യം അവസാനിപ്പിച്ചു. നിലവിൽ മൊറൊക്കോയിലെ വിദേശ നിക്ഷേപത്തിൽ അധികഭാഗവും സ്വന്തമാക്കിയിട്ടുള്ളത് ഫ്രാൻസ് കമ്പനികളാണ്.
ഫ്രാൻസിലാകട്ടെ 780,000 അധികം മൊറൊക്കൻ ജനത കുടിയേറ്റക്കാരായുണ്ട്. കൂടാതെ ധാരാളമായി മൊറൊക്കൻ വിദ്യാർത്ഥികൾ ഫ്രാൻസിൽ പഠിക്കാനായും എത്തുന്നുണ്ട്.

ഫ്രാൻസും മൊറോക്കോയും മുമ്പ് അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഫ്രാൻസ് മൂന്ന് മത്സരങ്ങളും മൊറോക്കോ ഒരു മത്സരവും ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ അവസാനിച്ചു. എന്നിരുന്നാലും, ലോകകപ്പ് പോലെയുള്ള ഒരു പ്രധാന മത്സരത്തിൽ രണ്ട് ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത് ഇന്ന് ആദ്യമായാണ്.

കൈലിയൻ എംബാപ്പെയും ഒലിവിയർ ജിറൂഡുമാണ് ഫ്രാൻസിന്റെ താരങ്ങൾ. ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ് ജിറൂദ്. മൊറോക്കോയെ തോൽപ്പിച്ച് തുടർച്ചയായി രണ്ടാം തവണയും ഫൈനലിലെത്താൻ ഫ്രാൻസിന് ബുദ്ധിമുട്ടേണ്ടതില്ല എന്നാണ് പൊതുവെയുള്ള ധാരണ.
ലോകകപ്പ് ടൂർണമെന്റിൽ ഇതിനോടകം ഒരു ഗോളടിച്ച ഹക്കിം സിയെച്ചായിരിക്കും മൊറോക്കോയുടെ പ്രധാന താരം.

ഫ്രാൻസിലെ ആഫ്രിക്കൻ മഗ്‌രിബ് കുടിയേറ്റക്കാർ എംബാപ്പെയെയും ഹകീമിയെയും ഒരു പോലെ ഇഷ്ടപ്പെടുന്നവരാണ്.
ഇങ്ങനൊക്കെയാണെങ്കിലും ഇതുവരെ ഫ്രാന്‍സിനെ പിന്തുണച്ച മഗരിബ് കുടിയേറ്റക്കാർ ആഗ്രഹിക്കുന്നത് ഈ പോരാട്ടത്തിൽ മൊറോക്കൊ ജയിക്കണമെന്നാണ്. ആഫ്രിക്കന്‍ വൻകരയിലേക്കും കപ്പ് പോരട്ടെ എന്നതിനെക്കാൾ ഒരു പതിറ്റാണ്ടിലധികമായി മൊറോക്കൻ ഫുട്ബാള്‍ ടീം നടത്തി വരുന്ന പോരാട്ടം ഇത്തവണ മുന്‍ കൊളോണിയൽ മുതലാളിമാരെ തോൽപിക്കാൻ കൂടിയാവട്ടെ എന്നാണ്.

Ma care dec ad

Comments are closed.