ടി നസറുദ്ദീൻ അനുസ്മരണ ദിനം ആചരിച്ചു

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ധീൻ അനുസ്മരണ ദിനം ആചരിച്ചു. ചാവക്കാട് വ്യാപാര ഭവന്റെ മുന്നിൽ നടന്ന അനുസ്മരണയോഗം കെ. വി.വി. ഇ.എസ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും സി.എം.എ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് ഉദ്ഘാടനം ചെയ്തു. ട്രഷറർ കെ കെ സേതുമാധവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ എൻ സുധീർ, സെക്രട്ടറി മാരായ പി എസ് അക്ബർ, എ എസ് രാജൻ, സെക്രട്ടറിയേറ്റു അംഗം ആർ എസ് ഹമീദ്, വനിത വിംഗ് പ്രസിഡന്റ് ഫാഡിയ ഷഹീർ, രാജശ്രീ കെ കെ എന്നിവർ സംസാരിച്ചു.

Comments are closed.