mehandi new
Browsing Tag

Guruvayur temple

ബ്രേക്ക് നഷ്ടപ്പെട്ട കെ എസ് ആർ ടി സി ബസ്സ്‌ ഗുരുവായൂർ അമ്പലനടയിലേക്ക് കയറി ബാരിക്കേഡ് ഇടിച്ചു…

ഗുരുവായൂർ: ബ്രൈക്ക് നഷ്ടപ്പെട്ട കെ എസ് ആർ ടി സി ബസ്, ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ ഇരുമ്പ് പൈപ്പിൽ സ്ഥിരമായി സ്ഥാപിച്ച ബാരിക്കേഡ് ഇടിച്ചു തകർത്തു.  ഗേറ്റിനടുത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിലേക്ക് ബസ്സ് ഇടിച്ചു കയറി.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തയുടെ മാല പൊട്ടിച്ച് ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി…

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ മാല കവര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വടക്കാഞ്ചേരി സ്വദേശി വടക്കേക്കര വീട്ടില്‍  ബിജു (42)വാണ് പിടിയിലായത്.

ഗുരുവായൂർ മേൽശാന്തിയെ തെരഞ്ഞെടുത്തു

ഗുരുവായൂർ : ഗുരുവായൂർ മേൽശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിൽ മധുസൂദനൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്.

ഓടിച്ചുവിട്ട പാമ്പിനെ പിടികൂടി അമ്പല നടയിൽ തിരികെയെത്തിയ യുവാവിന് പാമ്പ് കടിയേറ്റു

ഗുരുവായൂര്‍ : ഓടിച്ചുവിട്ട പാമ്പിനെ പിടികൂടി അമ്പല നടയിൽ തിരികെയെത്തിയ യുവാവിന് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്നും പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു

ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവിൽ ആറാടിച്ച് ഗുരുവായൂർ ഉത്സവം കൊടിയിറങ്ങി

ഗുരുവായൂർ: ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവിൽ ആറാടിച്ച് ഗുരുവായൂർ ഉത്സവം ആറാട്ടോടെ കൊടിയിറങ്ങി. വെളളിയാഴ്ച്ച രാത്രി പത്തിന് നടന്ന ആറാട്ടോടെയും പതിനൊന്ന് ഓട്ടപ്രദക്ഷിണത്തോടെയുമാണ് പത്തുനാൾ ഗുരുവായൂരിനെ ആഹ്ലാദാരവങ്ങളാൽ മുഖരിതമാക്കിയ

ഗ്രാമ പ്രദക്ഷിണം – അഞ്ചാനകളുടെ അകമ്പടിയിൽ മരതകവർണൻ പുറത്തേക്കെഴുന്നള്ളി

ഗുരുവായൂർ : സ്വർണ്ണക്കോലത്തിന്റെ പ്രൗഡിയിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ജനപഥത്തിലേക്കിറങ്ങിയ കണ്ണനെ കണ്ട് ആയിരങ്ങൾ ആത്മനിർവൃതിടഞ്ഞു. രാജകീയ പ്രൗഡിയോടെയെഴുന്നള്ളിയ അമ്പാടി കണ്ണന്, നൂറ് കണക്കിന് നിറപറകളും നിലവിളക്കുകളും അലങ്കാരങ്ങളുമൊരുക്കി ഭക്തർ

എട്ടാം വിളക്ക് ദിവസം ഉത്സവബലി ദർശനത്തിന് ആയിരകണക്കിന് ഭക്തരെത്തി – വെള്ളിയാഴ്‌ച്ച ഗുരുവായൂർ…

ഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ബുധനാഴ്ച ഇന്ന് ഉത്സവബലി ആഘോഷിച്ചു. വ്യാഴാഴ്ച പള്ളിവേട്ടയും വെള്ളിയാഴ്ച  ആറാട്ടും നടക്കും. താന്ത്രിക ചടങ്ങുകളിൽ ഏറ്റവും സങ്കീർണ്ണമായതും, ദൈർഘ്യമേറിയതുമായ

ഗുരുവായൂർ ക്ഷേത്രോത്സവ കഞ്ഞിയും പുഴുക്കുo കഴിക്കാൻ തൃശൂർ എം പി ടി എൻ പ്രതാപൻ എത്തി

ഗുരുവായൂർ : ക്ഷേത്രോത്സവ നിവേദ്യമായ കഞ്ഞിയും പുഴുക്കുo കഴിക്കാൻ  തൃശൂർ എം. പി. ടി.എൻ. പ്രതാപൻ ഗുരുവായൂർ അമ്പലത്തിൽ എത്തി.  കാലത്ത് നേരത്തെ പത്നിയോടൊപ്പം എത്തി ക്ഷേത്ര ദർശനം കഴിഞ്ഞ് അന്നദാന പന്തലിലെത്തിയ എം പി യെ പ്രസാദ ഊട്ടിൻ്റെ

മലർന്ന പൂക്കൾ ആലേഖനം ചെയ്ത അപൂർവ്വ സ്വർണ്ണാക്കോലം നാളെ മുതൽ എഴുന്നെള്ളിക്കും

ഗുരുവായൂർ: ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച്, 6-ാംവിളക്ക് ദിവസമായ നാളെ തിങ്കളാഴ്ച മുതൽ വിളക്കെഴുന്നെള്ളിപ്പിനായി സ്വർണ്ണക്കോലം എഴുന്നള്ളിക്കും. മലർന്ന പൂക്കളുള്ള കോലങ്ങൾ വളരെ അപൂർവ്വമായേ കാണുകയുള്ളു.

പൂയം നക്ഷത്രത്തിൽ സ്വർണ്ണ ധ്വജ സ്തംഭത്തിൽ ഗുരുവായൂർ ക്ഷേത്രോത്സവത്തിനു കൊടിയേറി

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രാത്രി ഒൻപത് പന്ത്രണ്ടോടെ പൂയം നക്ഷത്രത്തിലായിരുന്നു സ്വർണ്ണ ധ്വജ സ്തംഭത്തിൽ കൊടിയേറ്റ് . തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ദേവസ്വം