Header

മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ഭണ്ഡാര കവര്‍ച്ച – പ്രതി അറസ്റ്റില്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

temple theft prathy biju20 .ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ കേസില്‍ ഒരു പ്രതി അറസ്റ്റിലായി. ഗുരുവായൂര്‍ ഇരിങ്ങപ്പുറം കൊച്ചനം ക്വാര്‍ട്ടേഴ്‌സില്‍ കുളങ്ങര ബിജു(20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മറ്റൊരു മോഷണകേസില്‍ ഗുരുവായൂര്‍ പോലീസിന്റെ പിടിയിലായ ബിജുവിനെ ചോദ്യം ചെയ്തപ്പോഴാണ് മണത്തല നാഗയക്ഷിക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചക്ക് പിന്നിലും ബിജുവാണെന്ന് വ്യക്തമായത്. ഓഗസ്റ്റ് 25ന് പുലര്‍ച്ചെയാണ് നാഗയക്ഷിക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറക്കുകയും ഒരു ഭണ്ഡാരം കാണാതാവുകയും ചെയ്തത്. മറ്റൊരു ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമം നടന്നെങ്കിലും പണം നഷ്ടപ്പെട്ടിരുന്നില്ല. എല്ലാ ഭണ്ഡാരങ്ങളില്‍ നിന്നുമായി ആകെ 10,000 രൂപയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ കണക്കുകൂട്ടിയിരുന്നത്. ബിജുവിനെ കൂടാതെ മറ്റ് രണ്ട് പേര്‍ കൂടി കവര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതില്‍ ഒരാള്‍ക്ക് 18 വയസ് പൂര്‍ത്തിയായിട്ടില്ല. ഇയാളും പിടിയിലായിട്ടുണ്ട്. കേസിലെ മുഖ്യപ്രതി തമിഴ്‌നാടു സ്വദേശിയാണ്. ഇയാളെ പിടികൂടാനായിട്ടില്ല. ബിജുവും ഇയാളും ഒരുമിച്ചാണ് താമസിച്ചിരുതെന്ന് പോലീസ് പറഞ്ഞു. എസ്. ഐ എം കെ. രമേഷിന്റെ നേതൃത്വത്തില്‍ ചാവക്കാട് പോലീസ് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.