ചാവക്കാട്: താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മമ്മിയൂര്‍ ലിറ്റില്‍ഫ്ലവര്‍ കോളേജില്‍ റാഗിങിനെതിരെ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു.
ചാവക്കാട് സബ്ബ് ജഡ്ജ് കെ.എന്‍.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. റാഗിങ് മനുഷ്യ സംസ്ക്കാരത്തിനു യോജിച്ച പ്രവര്‍ത്തിയല്ലെന്നും അതിനെ നേരിടാന്‍ ശക്തമായ നിയമ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാഗിങ് നിരോധന നിയമത്തെ സംബന്ധിച്ചും അനുബന്ധ വിഷയങ്ങളെ കുറിച്ചും അഡ്വ.വി.എസ്. ശിവശങ്കരന്‍ ക്ലാസെടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ട്രീസ ഡൊമനിക് അധ്യക്ഷത വഹിച്ചു. ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി സെക്രട്ടറി അജു സ്വാഗതം പറഞ്ഞു.