ഹയർ സെക്കൻഡറി അനധ്യാപക നിയമനം കോടതി വിധി അട്ടിമറിക്കപ്പെടുന്നു

ചാവക്കാട് : ഹയർ സെക്കൻഡറി അനധ്യാപക നിയമനം കോടതി വിധി അട്ടിമറിക്കപ്പെടുന്നതിൽ പ്രതിഷേധിച്ചു
കേരള എയ്ഡഡ് സ്കൂൾ നോൺ ടിച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിലെ ചാവക്കാട് ജില്ലാ വിദ്യഭ്യാസ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ഹയർ സെക്കണ്ടറി രൂപീകൃതമായി കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും അനധ്യാപക തസ്തികകൾ നാളിതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ അനദ്ധ്യാപകരെ നിയമിക്കണമെന്ന കെ.ഇ.ആർ ചട്ടവും ഹൈക്കോടതി വിധിയും അട്ടിമറിക്കപ്പെടുന്നതായും സമരക്കാർ പറഞ്ഞു. ഹയർ സെക്കണ്ടറി ജോലി കൂടി നിലവിലെ അനദ്ധ്യാപക ജീവനക്കാരെ ഏല്പിക്കുവാനുള്ള ഉത്തരവ് അടിയന്തിരമായി പിൻവലിക്ക്ണമെന്ന് സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.
കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഏല്ലാ ജില്ലയിലും ധർണ്ണയും പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

ചാവക്കാട് നടന്ന ധർണ സംസ്ഥാന പ്രസിഡന്റ് എൻ വി മധു ഉൽഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം ദീപു കുമാർ, വൈസ് പ്രസിഡന്റ് സി സി പെറ്റർ, ജോയിന്റ് സെക്രട്ടറി കെ ആർ മണികണ്ഠൻ, ട്രെഷറർ കെ പോൾ ജോബ്, കെ ശ്രീജിത്ത്, സിജോൺ, വനിതാ ഫോറം കൺവീനർ ലിറ്റി ജോസഫ്, ബേബി സലീന, വിൻസെന്റ് പി എ, ജോഷി. സി ഒ എന്നിവർ പ്രസംഗിച്ചു.

Comments are closed.