ഗുരുവായൂർ പടിഞ്ഞാറേ നടയിലുള്ള ദേവസ്വത്തിന്റെ കുളം തൃശ്ശൂർ വടക്കേച്ചിറ മാതൃകയിൽ നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണം

ഗുരുവായൂർ: പടിഞ്ഞാറെ നട ഒരു കാലത്ത് ഗുരുവായൂരിന്റെ ഹൃദയഭാഗമായിരുന്നു. പിന്നീട് ഗുരുവായൂരിന്റെ വികസനങ്ങളെല്ലാം കിഴക്കേ നടയിലേക്ക് കേന്ദ്രീകരിച്ചതോടുകൂടി പടിഞ്ഞാറെ നടയുടെ അവസ്ഥ വളരെ പരിതാപകരമായി. കച്ചവടക്കാരുടെ അവസ്‌ഥയും സമാനമാണ്. പടിഞ്ഞാറെ നടയുടെ വികസനം വെറും കടലാസിൽ മാത്രമായി ഒതുങ്ങി. പടിഞ്ഞാറേ നടയിലുള്ള ദേവസ്വത്തിന്റെ ഉടമസ്‌ഥയിലുള്ള കുളം തൃശ്ശൂർ വടക്കേച്ചിറ മാതൃകയിൽ നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്ത് പടിഞ്ഞാറെ നടയുടെ സമഗ്ര വികസനം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ നഗരസഭ കൗൺസിലർ സി എസ് സൂരജ് ഗുരുവായൂർ ദേവസ്വം ചെയർമാന് നിവേദനം നൽകി.

Comments are closed.