സമൂഹത്തിന് ഉപകരിക്കുന്ന ധാർമിക ബോധമുള്ള തലമുറയെ വാർത്തെടുക്കുക ലക്ഷ്യം – അകലാട് മർക്കസു സഖാഫി സുന്നിയ്യ മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

അകലാട് : സമൂഹത്തിന് ഉപകരിക്കുന്ന ധാർമിക ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിൽ ഫത്ഹ് മുബാറക്കും പാരന്റിങ് ക്ലാസും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി അകലാട് മർക്കസു സഖാഫി സുന്നിയ്യ മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. സയ്യിദ് ഫസൽ നഈമി അൽ ജിഫ്രിരി വടക്കൂട്ട് ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകി. ഹംസ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മദ്രസയുടെ പ്രാധാന്യത്തെക്കുറിച്ച് സദർ മുഅല്ലിം റിഷാദ് സഖാഫി പരൂർ ഉൽബോധന പ്രഭാഷണം നടത്തി.

പൊതു പരീക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥി മിഹ്റ സാഈദിനേയും ഉസ്താദ് ഷമീർ സുഹ്രിയെയും അനുമോദിച്ചു.
റഫീഖ് അഹ്സനി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഷമീർ സുഹ് രി, കബീർ അകലാട് , എ പി അബൂബക്കർ, അബൂബക്കർ മുസ്ലിയാർ, ലത്തീഫ്, സിംസാർ എന്നിവർ ആശംസ പ്രഭാഷണം നടത്തി. മദ്രസ കമ്മറ്റി സെക്രട്ടറി കെ വി മുഹമ്മദ് ഷാഫി സ്വാഗതവും അബു താഹിർ അഹ്സനി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Comments are closed.