mehandi new

വിശ്വാസികളുടെ താത്പര്യങ്ങള്‍ക്ക് പോറലേല്‍പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല – ദേവസ്വം മന്ത്രി

fairy tale

ഗുരുവായൂര്‍ : വിശ്വാസികളുടെ താത്പര്യങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്തരുടെയും ജീവനക്കാരുടെയും ക്ഷേത്ര പരിസരത്ത് കച്ചവടം ചെയ്ത് ജീവിക്കുന്നവരുടെയും താത്പര്യങ്ങള്‍ പരിഗണിച്ചു വേണം ദേവസ്വം ഭരണസമിതി പ്രവര്‍ത്തിക്കേണ്ടത്. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് മുന്‍ സര്‍ക്കാര്‍ കാണിച്ചത്. ഇതിന്റെ വ്യക്തമായ തെളിവുകളാണ് സഹകരണ സ്ഥാപനങ്ങള്‍. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ സഹകരണ സ്ഥാപനങ്ങള്‍ അറച്ചു നിന്നതാണ് ഈ മേഖല ബ്ലേഡുകാരുടെയും അറക്കവാളുകാരുടെയും കേന്ദ്രമാകാന്‍ കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ മാസം 17 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്നിധാനം സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗീത ഗോപി എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രഫ.പി.കെ. ശാന്തകുമാരി, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ടി.കെ.സതീഷ് കുമാര്‍, വൈസ് പ്രസിഡന്റ് വി.ബി.സാബു തുടങ്ങിയവര്‍ സംസാരിച്ചു. കിഴക്കേനടയില്‍ ദേവസ്വം വൈജയന്തി കെട്ടിടത്തിലാണ് സഹകരണ സംഘം ഓഫീസ് ആരംഭിച്ചിട്ടുള്ളത്.

planet fashion

Comments are closed.