mehandi new

സർക്കാർ സൗജന്യ പി എസ് സി കോച്ചിംഗ് സെൻ്റർ ചാവക്കാട് ആരംഭിക്കണം

fairy tale

ചാവക്കാട് : സർക്കാർ നടത്തുന്ന സൗജന്യ പി.എസ്.സി. കോച്ചിംഗ് സെൻ്റർ ചാവക്കാട് ആരംഭിക്കണമെന്ന് എം എസ് എസ് ചാവക്കാട് മേഖലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മണലൂർ, ഗുരുവായൂർ മണ്ഡലത്തിൽ നിലവിൽ എവിടെയും സർക്കാർ കോച്ചിംഗ് സെൻ്ററുകൾ ഇല്ലാത്ത സാഹചര്യത്തിൽ പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് ഇത് ഏറെ പ്രയോജന പ്രദമാകും.

എം എൽ എ മാരും മറ്റ് ജനപ്രതിനിധികളും ഇക്കാര്യത്തിൽ വേണ്ട ഇടപെടലുകൾ നടത്തണമെന്നും യോഗം അഭ്യർത്ഥിച്ചു.
രണ്ടു വർഷക്കാലം എം എസ് എസ് മുൻകൈയ്യെടുത്ത് ചാവക്കാട് സൗജന്യ പി എസ് സി കോച്ചിംഗ് ക്ലാസ്സുകൾ സംഘടിപ്പിച്ചിരുന്നു.

യോഗത്തിൽ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ടി എസ് നിസാമുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എസ് എ ബഷീർ, ഹാരീസ് കെ മുഹമ്മദ്, എം പി ബഷീർ, എ വി അഷ്റഫ്, നൗഷാദ് അഹമ്മു, ഷുക്കൂർ ചാവക്കാട്, ഷെരീഫ് പുളിക്കൽ എന്നിവർ സംസാരിച്ചു.

planet fashion

Comments are closed.