Header

വിവാദ “ഥാർ “പുനർലേലം ചെയ്യാൻ ഗുരുവായൂർ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ വിവാദമായ മഹീന്ദ്ര ഥാർ പുനർ ലേലം ചെയ്യാൻ ഭരണ സമിതി തീരുമാനിച്ചു . മഹിന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ ജീപ്പ് പുനർലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു . കഴിഞ്ഞ ദേവസ്വം ഭരണ സമിതി അടിസ്ഥാന വില യായി 15 ലക്ഷം രൂപ നിശ്ചയിച്ചു നടത്തിയ ഥാർ ലേലത്തിൽ പ്രവാസിയും കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് ആയിരുന്നു 15,10,000 രൂപക്ക് വാഹനം ലേലത്തിൽ പിടിച്ചത്.

ലേലത്തിൽ അമൽ മുഹമ്മദ് മാത്രമായിരുന്നു പങ്കെടുത്തത്. ഒരാൾ മാത്രം പങ്കെടുത്ത ലേലത്തിൽ ലേലം ഉറപ്പിച്ച നടപടിക്കെതിരെ പരാതി ഉയർന്നതോടെയാണ് ലേലം റദ്ദാക്കാനും പുനർ ലേലം നടത്താനും കമ്മീഷണർ ഉത്തരവ് നൽകിയത് ഥാർ പുനർലേലം ചെയ്യുന്ന തീയതി പത്രമാധ്യമങ്ങൾ വഴി പൊതു ജനങ്ങളെ അറിയിക്കാനും ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ഇന്നു ചേർന്ന യോഗത്തിൽ തീരുമാനമായി. ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, അഡ്വ. കെ.വി. മോഹന കൃഷ്ണൻ, ചെങ്ങറ സുരേന്ദ്രൻ സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സന്നിഹിതരായി

thahani steels

Comments are closed.