mehandi new

കോർട്ട് ഫീ വർധനവിനെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധിച്ചു

fairy tale

ചാവക്കാട് : പൊതു ജനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന കേരള സർക്കാരിന്റെ ബഡ്ജറ്റിലെ നിർദിഷ്ട്ട കോർട്ട് ഫീ വർധനയ്ക്കെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട്‌ കോർട്ട് സമുച്ചയത്തിന്റെ മുന്നിൽ പ്രതിഷേധ സംഗമം നടത്തി. കോർട്ട് ഫീ വർധന മൂലം സാധാരണ ജനങ്ങൾക്ക് കോടതി വ്യവഹാരങ്ങൾക്ക് പോകാൻ സാധിക്കാത്ത വിധത്തിൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് നീതി നിഷേധമാണ്. നികുതി വർദ്ധനവ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. അനീഷ ശങ്കർ, ഷൈൻ മനയിൽ, ജൂലി ജോർജ്, കെ എച് അബ്ദുൽ സമദ് , സിജോയ് എം ചെറുവത്തൂർ, കെ ബി ഹരിദാസ്, സജീബ ജാവേദ്, ഷീജ സി ജോസഫ്, കെ പി ബക്കർ, അഹമ്മദ് ഷിബിൻ, ദിൽസ ഹബീബ്, ഫിർദൗസിയ എം എ, ശയന കെ ബി, ജംഷീന കെ എന്നിവർ സംസാരിച്ചു.

planet fashion

Comments are closed.