പള്ളിയിൽ കണ്ടെത്തിയ നിലവിളക്ക് കുടുംബ ക്ഷേത്രത്തിലേത്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: തിരുവത്ര പള്ളിക്കു മുകളിൽ മോഷ്ടാവ് ഉപേക്ഷിച്ച തൊണ്ടി മുതൽ കൗക്കാനപ്പെട്ടി കുടുംബ ക്ഷേത്രത്തിലെ നിലവിളക്കുകൾ.
തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിൽ താഴത്തെ പള്ളിയിൽ (മസ്ജിദുറഹ്മ) കിടന്നുറങ്ങുകയും പള്ളി ജീവനക്കാരനെ കബളിപ്പിച്ച് രക്ഷപെടുകയും ചെയ്ത മോഷ്ടാവ് പള്ളിക്കു മുകളിൽ ഒളിപ്പിച്ച അഞ്ച് നിലവിളക്കുകളും വടക്കേക്കാട് കൗക്കാനെപ്പട്ടി സ്വദേശി പെരിങ്ങാട്ട് ചന്ദ്രൻറെ കുടുംബ ക്ഷേത്രത്തിൽ നിന്ന് കളവു പോയത്. മോഷ്ടാവ് ഉപയോഗിച്ച സൈക്കിളും ചന്ദ്രൻറെ ബന്ധുവിൻറേതാണ്. ചന്ദ്രൻ ഇത് സംബന്ധിച്ച് വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ബുധനാഴ്ച്ച പുലർച്ചെയാണ് കോട്ടപ്പുറം താഴത്തെ പള്ളിക്ക് മുകളിൽ ചാക്കിൽ കെട്ടിയ നിലയിൽ അഞ്ച് നിലവിളക്കുകൾ കണ്ടെത്തിയത്. അന്ന് പുലർച്ചെ വരെ പള്ളിപൂട്ടിയിട്ട് അകത്ത് കിടന്നുറങ്ങിയ മോഷ്ടാവിനെ പ്രഭാത നമസ്കാരത്തിനെത്തിയ പള്ളി ഇമാം വളാഞ്ചേരി കരേക്കാട് സ്വദേശി അബ്ദുല്‍ ലത്തീഫ് അഹ്‌സനിയാണ് വിളിച്ചുണർത്തിയത്. ഏറെ നേരത്തെ ശ്രമ ഫലമായാണയാൾ വാതിൽ തുറന്നത്. മുസിലിയാർ ബാങ്ക് വിളിച്ച് പ്രാര്‍ഥനക്ക് നിൽക്കുമ്പോഴാണ് മോഷ്ടാവ് മുങ്ങിയത്. ആദ്യം മോഷ്ടാവാണെന്ന സംശയമില്ലാത്തതിനാൽ പരസ്പര ബന്ധമില്ലാതെ സംസാരിച്ച അയാൾ പള്ളിയിൽ തന്നെ ഇരുന്നപ്പോഴും നാട്ടുകാരെ വിളിച്ചറിയിച്ചിരുന്നില്ല. ഇതിനിടയിൽ അയാൾ പുറത്ത് കടന്ന് സൈക്കിളിലാണ് രക്ഷപെട്ടത്. തലേന്ന് രാത്രി പത്ത് വരെ ഇയാളെ കോട്ടപ്പുറം മേഖലയിൽ കണ്ടവരുണ്ട്. കോട്ടപ്പുറത്ത് നിന്ന് കൗക്കാനപ്പെട്ടിയിലേക്ക് പതിനഞ്ച് കിലോമീറ്ററോളം ദൂരമുണ്ട്. നിലവിളക്കുകൾ കാണാതായത് സംബന്ധിച്ച് ചന്ദ്രൻ ബുധനാഴ്ച്ച രാവിലെ തന്നെ പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് നടപടിയൊന്നുമെടുത്തിട്ടില്ല. പരാതി ലഭിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും നോക്കട്ടെയെന്നുമാണ് ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ വടക്കേക്കാട് പൊലീസിന്റെ പ്രതികരണം. എന്നാൽ പള്ളിയിൽ കിടന്നുറങ്ങിയ ആൾ മാനോരോഗിയാണെന്ന് നിഗമനത്തിലാണ് ചാവക്കാട് പൊലീസ്. പള്ളിക്ക് മുകളിൽ തൊണ്ടി സാധനങ്ങളുണ്ടെന്ന് അയാൾ ഇമാമിനോട് പറഞ്ഞത് അതുകൊണ്ടാണെന്നാണ് അവർ പറയുന്നത്. മേഖലയിൽ നിലവിളക്കുകൾ പോയതായി സൂചന ലഭിച്ചിട്ടില്ലെന്നാണ് ചാവക്കാട് പൊലീസും പറയുന്നത്. ക്ഷേത്രത്തിലെ നിലവളിക്കുകൾ പള്ളിക്കു മുകളിൽ സൂക്ഷിച്ച് ആ പള്ളിയിൽ തന്നെ കിടന്നുറങ്ങുകയും മോഷ്ടിച്ച സൈക്കിളിൽ തന്നെ രക്ഷപെടുകയും ചെയ്ത മോഷ്ടാവിൻറെ ലക്ഷ്യം എന്താണെന്ന കാര്യത്തിലെ ദുരൂഹത ഇനിയും മാറിയിട്ടില്ലെങ്കിലും സംഭവം സംബന്ധിച്ച പൊലീസിൻറെ അനാസ്ഥ നാട്ടിൽ സംസാര വിഷയമായിട്ടുണ്ട്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.