സഖാവ് വി എസ്സിന് വിട – ചാവക്കാട് മൗന ജാഥയും സർവ്വകക്ഷി അനുശോചനയോഗവും

ചാവക്കാട് : സി പി ഐ എം ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി എസ് അച്ചുദാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന യോഗത്തിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു. സി പി ഐ എം ചാവക്കാട് ഏരിയ കമ്മിറ്റി സെക്രട്ടറി ടി ടി ശിവദാസ് സ്വാഗതം ആശംസിച്ചു. മുൻ ഡി സി സി പ്രസിഡണ്ടും കെ പി സി സി സെക്രട്ടറി ഒ അബ്ദുറഹ്മാൻ കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്, സി പി ഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം കൃഷ്ണദാസ്, സി സുമേഷ്, ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം ദയനന്ദൻ മാമ്പുള്ളി, സി പി ഐ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ബഷീർ, ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികളായ എം ശംസുദ്ധീൻ, എൻ മോഹൻദാസ്,

സൈദാലിക്കുട്ടി, തോമസ് ചിറമ്മൽ, സൈമൺ മാസ്റ്റർ, ശാഹുൽ ഹമീദ്, കെ വി ഷാനവാസ്, ആർ വി അബ്ദുറഹീം, ശ്രീനിവാസൻ, ഖാദർ തുടങ്ങിയവർ സംബന്ധിച്ചു. അനുശോചന യോഗത്തിന് മുന്നോടിയായി നൂറുകണക്കിന് ആളുകൾ പങ്കെടുത്ത മൗന ജാഥ മണത്തലയിൽ നിന്നും ആരംഭിച്ച് ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

Comments are closed.