ഗുരുവായൂര്‍ : നിയമ വാഴ്ച സംരക്ഷിക്കുവാന്‍ അഭിഭാഷകര്‍ സാമൂഹികമായി ശക്തമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്ന് എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജന്‍ പറഞ്ഞു. നാഷ്ണലിസ്റ്റ് ലോയോഴ്‌സ് കോണ്‍ഗ്രസ് ജില്ല സമ്മേളനം ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ പ്രതിസന്ധികളിലൂടെ രാഷ്ട്രം കടന്നു പോകുന്ന ഈ ഘട്ടത്തില്‍ അഭിഭാഷകര്‍ക്ക് ഏറെ സംഭവാന ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഷ്ണലിറ്റ് ലോയേഴ്‌സ് കോഗ്രസ് ജില്ല പ്രസിഡന്റ് ശ്രീകുമാര്‍ പുത്തേഴത്ത് അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എല്‍.എല്‍.ബി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ എഡ്വിന ബെന്നിയെ ചടങ്ങില്‍ ആദരിച്ചു.  ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ കുറിച്ച് സംവാദവും നടന്നു. അഡ്വ കെ.വി മോഹനകൃഷ്ണന്‍ മോഡറേറ്ററായി. നാഷ്ണലിസ്റ്റ് ലോയേഴ്‌സ് കോഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ ഹമീദ് എസ് വടുതല വിഷയാവതരണം നടത്തി. എന്‍.സി.പി ജില്ല പ്രസിഡന്റ് അഡ്വ രഘു കെ മാരാത്ത്, എ.വി വല്ലഭന്‍, ഇ.എ ദിനമണി, മോഹന്‍ദാസ് ചേലനാട്  തുടങ്ങിയവര്‍ സംസാരിച്ചു.