mehandi banner desktop

മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി

fairy tale

ചാവക്കാട് : ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. രാവിലെ 9. 30 ന് മക്കാം സിയാറത്തിന് ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ ഇസ്മായിൽ കൊടി ഉയർത്തി. ഖത്തീബ് കമറുദ്ദീൻ ബാദുഷ തങ്ങൾ, മുദരിസ് ഡോ അബ്ദുൽ ലത്തീഫ് ഹൈത്തമി, ഇസ്മായിൽ അൻവരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സെക്രട്ടറി കെ വി ഷാനവാസ്, ട്രഷറർ പി വി ഇസ്ഹാക്ക്, ഭാരവാഹികളായ എ. ഹൈദ്രോസ്, കെ സി നിഷാദ്, ടി കെ മുഹമ്മദലി ഹാജി എന്നിവർ നേതൃത്വം നൽകി. നേർച്ചയുടെ വരവറിയിച്ച് പാലക്കാട് ബദരിയ മുട്ടും വിളി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഹുസൈൻ നയിക്കുന്ന മുട്ടുംവിളി ആരംഭിച്ചു.

planet fashion

സാമൂതിരി രാജാവിന്റെ പടത്തലവനായിരുന്ന നാലകത്ത് ചാന്ദിപുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ ധീര സ്മരണയിൽ ആഘോഷിക്കുന്ന 238-ാമത് ആണ്ടു നേർച്ച നിയന്ത്രണങ്ങൾ പാലിച്ച് ജനുവരി 28, 29 തീയതികളിലാണ് ആഘോഷിക്കുക. താബൂത്ത് ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് ഏഴിന് താബൂത്ത് അലങ്കരിച്ചൊ രുക്കുന്നതിനായി സിംഗർ റോഡ് തങ്ങൾപറമ്പ് ഒലീദ് നഗറിലേക്ക് കൊണ്ടുപോകും.

Comments are closed.