പുന്നയൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയാണ് കെ.എം.സി.സിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്. മുസ്ലിം ലീഗിന്റേയും ഗ്ലോബൽ കെ.എം.സി.സി യുടേയും പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി എടക്കഴിയൂരിൽ സംഘടിപ്പിച്ച റംസാൻ റിലീഫ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. വിവിധ മേഖലകളിൽ നിരന്തരമായി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അവകാശപ്പെടാനാകില്ലെന്ന് അദ്ധേഹം കൂട്ടിചേർത്തു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഇ.പി കമറുദ്ധീൻ, ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ, എ.വി അബൂബക്കർ കാസ്മി, വി സലാം, സി മുഹമ്മദാലി, എം.വി ഷെക്കീർ, കെ.കെ ഇസ്മായിൽ, മുട്ടിൽ ഖാലിദ്, കെ.കെ യൂസഫ് ഹാജി, വി.പി മൊയ്തു ഹാജി, മംഗല്യ മുഹമ്മദ് ഹാജി, സി അഷ്റഫ്, ടി.എ അയിഷ, ബുഷറ ഷംസുദ്ധീൻ, ഷാജിത അഷ്റഫ്, ടി.കെ ഷാഫി, അസീസ് മന്ദലാംകുന്ന്, പി.എ നസീർ, സനോബർ ഹസ്സൻ, കെ.എം.സി.സി നേതാക്കളായ റഷീദ് എടക്കഴിയൂർ, കെ.കെ ഷറഫുദ്ധീൻ, റാഷിദ് അവിയൂർ, ഹമീദ് എടക്കഴിയൂർ, എം.കെ കമറുദ്ധീൻ, ജലീൽ കാര്യാടത്ത്, നസീബ്, മൊയ്തുണ്ണി, ഇല്യാസ്, റൗഫ്, നസീഫ് യൂസഫ്, അഷ്കർ കൂളിയാട്ട് എന്നിവർ സംസാരിച്ചു.