പുന്നയിൽ മയക്കുമരുന്നുമായി പിടിയിലായത് തിരുവത്ര, എടക്കഴിയൂർ സ്വദേശികൾ

ചാവക്കാട് : പുന്നയിൽ ഇന്നലെ രാത്രി മയക്കുമരുന്നുമായി പിടിയിലായത് തിരുവത്ര, എടക്കഴിയൂർ സ്വദേശികൾ.
തിരുവത്ര സ്വദേശി പള്ളിയാക്കൽ ഹർഷാദ് (21), എടക്കഴിയൂർ സ്വദേശി പുതുവീട്ടിൽ ഹിജാബ് (23) എന്നിവരെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്. രണ്ടു പേർ രക്ഷപ്പെട്ടു.

രാത്രിയിൽ അപ്രതീക്ഷിതമായി പോലീസിനെ കണ്ടതോടെ പ്രതികളും കൂട്ടാളികളും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പോലീസ് ജീപ്പിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാറിൽ സഞ്ചരിച്ചിരുന്ന നാലുപേർ ഇറങ്ങിയോടി. മല്പിടുത്തത്തിനൊടുവിൽ രണ്ടുപേരെ പോലീസ് കീഴടക്കി. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. നേരത്തെ മറ്റു പല കേസുകളിലും ഉൾപ്പെട്ടവരാണ് പ്രതികൾ.
പ്രതികളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ ചാവക്കാട് എസ് ഐ കണ്ണന് പരിക്കേറ്റു. ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രഥമിക ചികിത്സക്ക് വിധേയനായി. പോലീസ് ജീപ്പിനും കേടുപാടുകൾ സംഭവിച്ചു.
ഇന്നലെ രാത്രി പത്തുമണിയോടെ പോലീസ് പട്രോളിങ്ങിനിടെ പുന്ന സെന്ററിന് സമീപമാണ് സംഭവം.

Comments are closed.