Header

പരപ്പില്‍ താഴം സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം – അമ്മയുടെ നേരെ വാളു വീശി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : പരപ്പില്‍താഴം സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. നഗരസഭയുടെ പരപ്പില്‍താഴം മാലിന്യസംസ്കരണ ശാലക്കെതിരെയുള്ള സമരത്തിനു നേതൃത്വം നല്‍കിയിരുന്ന പരപ്പില്‍ താഴം രതികുമാര്‍ മകന്‍ മിഥുന്‍ (25), ഗുരുവായൂര്‍ കോട്ടപ്പടി കാട്ടുപാടം കുഴിക്കാട്ടില്‍ മുരളി മകന്‍ ഗോകുല്‍(26) എന്നിവരെയാണ് ഇരുപതോളം വരുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ ഇരുവരെയും മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വിദഗ്ധ ചികിത്സ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പിന്നീട്  തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ച ഒരുമണിയോടെ പരപ്പില്‍താഴത്ത് വെച്ചാണ് സംഭവം.
ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ഒരു സംഘം കണ്ടാലറിയാവുന്ന ആളുകള്‍ പരപ്പില്‍താഴത്തുള്ള വീട്ടിലെത്തി മിഥുനെ അന്വേഷിച്ചിരുന്നു. എന്നാല്‍ ആ സമയം മിഥുന്‍ വീട്ടിലുണ്ടായിരുന്നില്ല. മാരകായുധങ്ങളുമായി എത്തിയ സംഘം മിഥുന്‍റെ അമ്മ ശീജക്ക് നേരെ വാളുവീശുകയും അസഭ്യം പറയുകയും ചെയ്തതായി പറയുന്നു.
ഭാര്യ സോഫിയയുമായി തൃശൂരില്‍ പോയിരുന്ന മിഥുന്‍ വിവരമറിഞ്ഞ് സോഫിയയെ ഗുരുവായൂര്‍ നെന്മിനിയിലുള്ള വീട്ടിലാക്കുകയും സുഹൃത്ത് ഗോകുലുമായി അമ്മയുടെ അടുത്തേക്ക് പുറപ്പെടുകയുമായിരുന്നു. വഴിയില്‍ പരപ്പില്‍താഴത്ത് വെച്ചായിരുന്നു സംഘം ആക്രമിച്ചത്. വടി, ഇരുമ്പ് പൈപ്പ്, മൂര്‍ച്ചയേറിയ ആയുധങ്ങള്‍ എന്നിവകൊണ്ടായിരുന്നു ആക്രമണം.
പരപ്പില്‍താഴം ട്രഞ്ചിംഗ് ഗ്രൌണ്ട് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് ആറു ദിവസം നിരാഹാര സമരം നടത്തിയ നിയമ വിദ്യാര്‍ഥി സോഫിയയുടെ ഭര്‍ത്താവാണ് മിഥുന്‍.
സി പി എം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് സോഫിയ പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.