ചാവക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി സാന്ത്വന മധുരമുള്ള പായസം’ എന്ന പ്രോഗ്രാമിലൂടെ ലഭിച്ച ലാഭവിഹിതം പൂർണമായും കിഡ്നി രോഗികളുടെ ചികിത്സ സഹായത്തിനു നൽകി

ചാവക്കാട് ഈസോൺ ഓൺലൈൻ മാർട്ടാണ് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് ഇരുപത് കിഡ്നി രോഗികൾക് ഡയാലിസിസ് ചെയ്യുന്നതിനുള്ള കുപ്പണുകൾ കൈമാറിയത്.

കൺസോൾ ഓഫീസിൽ വെച്ചുനടന്ന ചടങ്ങിൽ റിട്ടയർഡ് ഗവണ്മെന്റ് അഡിഷണൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഉൽഘാടനം ചെയ്തു, പ്രസിഡന്റ്‌ അബ്ദുൽ ലത്തീഫ് ആദ്യക്ഷത വഹിച്ച യോഗത്തിൽ ഈസോൺ മാനേജിങ് ഡയറക്ടർ ഷഹ്നാവാസ് കലീമുള്ള മുഖ്യത്ഥിതിയായി, ഷംസു ഷിംന, ജനീഷ് പാലയൂർ, ഈസോൺ പ്രതിനിതികളായ റഈസ് റസാഖ്, അമീർ അബ്ബാസ്, റമീസ് റസാഖ് എന്നിവർ സന്നിഹിതരായിരുന്നു.