പൊതുജനത്തിനു ഭീഷണിയായി മിനി സിവിൽസ്റ്റേഷൻ കെട്ടിടത്തിന്റെ തുരുമ്പിച്ച മേൽക്കൂര

ചാവക്കാട് : മിനി സിവിൽസ്റ്റേഷൻ കെട്ടിടത്തിന്റെ തുരുമ്പിച്ച മേൽക്കൂര സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും വഴിയാത്രക്കാർക്കും ഭീഷണിയാകുന്നു. സിവിൽസ്റ്റേഷൻ കെട്ടിടത്തിന്നു മുകളിൽ മെറ്റൽ ഫ്രയിമിൽ ജി ഐ ഷീറ്റ് ഉപയോഗിച്ച് പണിതിട്ടുള്ള മേൽക്കൂര ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
ശകതമായ കാറ്റു വരുമ്പോൾ ജി ഐ ഷീറ്റുകൾ കഷ്ണങ്ങളായി ഓഫീസിൻ്റെ താഴെ പരിസരങ്ങളിലും മെയിൻ റോഡിലേക്കും തെറിച്ചുവീഴുന്നത് പതിവാണ്.

പൊതുജനത്തിന്റെ ജീവന് വരെ ഭീഷണിയായിട്ടുള്ള തുരുമ്പെടുത്ത മേൽക്കൂര എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരായ സി സാദിഖ് അലി, കെ.കെ ഹിറോഷ്, നവാസ്തെക്കുംപുറം, സാദിഖ് പാലയൂർ എന്നിവർ ചാവക്കാട് തഹസിൽദാർക്ക് നിവേദനം നൽകി.

Comments are closed.