വളയംതോട് പാടത്ത് കക്കൂസ് മാലിന്യം തള്ളിയ ഒരുമനയൂർ സ്വദേശിയുടെ ടാങ്കർ ലോറി പിടികൂടി
എടക്കഴിയൂർ : പുന്നയൂർ പഞ്ചായത്തിലെ വളയംതോട് കണ്ണഞ്ചിറ പാടത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി കസ്റ്റഡിയിൽ. ഒരുമനയൂർ മാങ്ങാട്ടുപടി സ്വദേശി അമ്പലത്ത് വീട്ടിൽ പി വി ദലീലിൻ്റെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയാണ് വടക്കേക്കാട് പൊലീസ് പിടികൂടിയത്. കണ്ണഞ്ചിറ പാടത്തേക്ക് കക്കൂസ് മാലിന്യം തള്ളുന്നതിനിടയിൽ ലോറിയുടെ പടമെടുത്ത നാട്ടുകാരാണ് വിവരം പുന്നയൂർ പഞ്ചായത്ത് സെക്രട്ടറിയെ എൻ.വി. ഷീജയെ അറിയിച്ചത്. സെക്രട്ടറിയുടെ പരാതിയിലാണ് വടക്കേക്കാട് പൊലീസ് അന്വേഷണമാരംഭിച്ച് വാഹനം പിടികൂടിയത്. ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്നൾപ്പടെയുള്ള കക്കൂസ് മാലിന്യമാണ് പുന്നയൂർ പഞ്ചായത്തിൻ്റെ വിവിധ മേഖലയിയിൽ രാത്രിയുടെ മറവിൽ തള്ളുന്നത്. നേരത്തെ ചാവക്കാട് പൊലീസ് പരിധിയിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവവത്തിനെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്. പിടിയിലാകുമ്പോൾ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് രക്ഷപെടലാണ് മാലിന്യം തള്ളുന്നവരുടെ പതിവ് രീതി. പിടികൂടിയ വാഹനം സംബന്ധിച്ച റിപ്പോർട്ട് പൊലീസ് പഞ്ചായത്തിന് കൈമാറും. 50,000 പിഴ ചുമത്താവുന്ന കുറ്റമാണ് ജലാശയങ്ങളിലും മറ്റും കക്കൂസ് മാലിന്യം തള്ളലെന്ന് പൊലീസ് പറഞ്ഞു.
Comments are closed.