ഗുരുവായൂര്‍ :  ആള്‍താമസമില്ലാത്ത വീടിന്റ വാതില്‍ പൊളിച്ച് മോഷണശ്രമം. നെന്മിനി പള്ളിറോഡില്‍ പയ്യപ്പാട്ട് ജയന്റെ വീട്ടിലാണ് മോഷണശ്രം നടന്നത്. വീടിന്റെ മുന്‍ വാതില്‍ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ വീടിന്റെ ഉള്ളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ജയന്റെ കുടുംബം എറണാകുളത്താണ് താമസം. വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്. തിങ്കളാഴ്ച്ച രാവിലെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് മോഷണ ശ്രമം അറിയുന്നത്. ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കി.