mehandi new

തെളിനീരൊഴുകും നവകേരളം’ ചാവക്കാട് നഗരസഭ ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയായ തെളിനീരൊഴുകും നവകേരളം എന്ന ക്യാമ്പയിന്‍റെ ഭാഗമായി നഗരസഭാ പരിധിയിലെ ജലാശയങ്ങളെ മലിനമാക്കുന്ന സ്രോതസ്സുകളെ കണ്ടെത്തുന്നതിനായി ‘ജലനടത്തം’ എന്ന ജനകീയ ക്യാമ്പയിന്‍ നഗരസഭ ഇന്ന് രാവിലെ 8 മണിക്ക് വഞ്ചിക്കടവ് പരിസരത്ത് വെച്ച് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ഷീജാ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ. എന്‍.കെ.അക്ബര്‍ നിര്‍വ്വഹിച്ചു.

planet fashion

വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൻ ഷാഹിന സലിം യോഗത്തിന് സ്വാഗതം പറഞ്ഞു. വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ.മുഹമ്മദ് അന്‍വര്‍ എ. വി അബ്ദുള്‍ റഷീദ് പി. എസ്, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ എന്നിവര്‍ യോഗത്തിന് ആശംസകള്‍ അറിയിച്ചു. ഒന്നാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സക്കീര്‍ ഹുസൈന്‍ വി. പി യോഗത്തിന് നന്ദി പറഞ്ഞു.

മാലിന്യത്തിന്‍റെ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനായി നഗരസഭാ പരിധിയിലെ കനോലി കനാലില്‍ ജലയാത്ര നടത്തി. എം.എല്‍.എ എൻ കെ അക്ബർ, നഗരസഭ ചെയര്‍പേഴ്സണ്‍, കൗണ്‍സില്‍ അംഗങ്ങള്‍, ഇറിഗേഷന്‍ വകുപ്പ് അസി.എഞ്ചിനീയര്‍, അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ എന്നവരുള്‍പ്പെടുന്ന സംഘമാണ് ജലയാത്ര നടത്തിയത്.

ഈ യാത്രയില്‍ കണ്ടെത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് 3.30 ന് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ‘ജലസഭ’ യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷാഹിന സലിം അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. മുഹമ്മദ്‌ അൻവർ എ.വി, നഗരസഭ മുൻചെയർമാനും കൗൺസിലറുമായ എം.ആർ. രാധാകൃഷ്ണൻ, കൗൺസിലർമാരായ കെ.വി.സത്താർ, പി. കെ. രാധാകൃഷ്ണൻ, നഗരസഭ സെക്രട്ടറി കെ.ബി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌, കില റിസോഴ്സ് പേഴ്സൺ മാരായ സ്കന്ദകുമാർ എൻ.എ, കെ. എ.രമേശ്‌കുമാർ, വാട്ടർ അതോറിറ്റി അസി. എഞ്ചിനീയർ, കൃഷി ഓഫീസർ, മണത്തല വില്ലേജ് ഓഫീസർ, തൊഴിലാളി സംഘടന പ്രതിനിധികൾ, നഗരസഭ കൗൺസിലർമാർ എന്നിവരും ജല സഭയിൽ പങ്കെടുത്തു.
ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ദിനേശ് കെ. ബി നന്ദി പറഞ്ഞു.

Ma care dec ad

Comments are closed.