പുന്നയൂർ: തിരുവത്രയിൽ റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ അകലാട് സ്വദേശി മരിച്ചു.

അകലാട് മുഹിയുദ്ദീൻ പള്ളി സ്വദേശി ആലിപുരക്കൽ ശങ്കരനാണ് അപകടത്തിൽ പരിക്കുപറ്റി തൃശൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പൊന്നാനി ചാവക്കാട് ദേശീയപാത തിരുവത്രയിൽ റോഡു മുറിച്ച് കടക്കുകയായിരുന്ന ശങ്കരനെ ഇന്ന് രാവിലെ കാറിടിക്കുകയാരുന്നു.

കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തുടർന്ന് വിദഗ്ദ ചികിത്സക്കായി തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സികിത്സയിലിരിക്കെയാണ് മരിച്ചത്.