ഗുരുവായൂർ : അന്യായമായ കാരണം പറഞ്ഞ് പൂട്ടിയിട്ട ജയശ്രീ തിയേറ്റർ ഉടൻ തുറന്നു പ്രവർത്തിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുക്കൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ തൊഴിലുടമയുടെ വീട്ടുപടിക്കൽ തൊഴിലാളി കുടുംബങ്ങളുടെ പട്ടിണി സമരം സംഘടിപ്പിച്ചു. ഷോപ്‌സ് & കൊമേർഷ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) ജില്ലാ സെക്രട്ടറി സി സുമേഷ് ഉൽഘടനം ചെയ്തു സംസാരിച്ചു. ഏരിയ പ്രസിഡെന്റ് ടി ടി ശിവദാസൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ: സെക്രട്ടറിയും ഏരിയ സെക്രെട്ടറിയും ആയ എൻ കെ അക്ബർ സ്വാഗതം ചെയ്തു സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ.വി ഇക്‌ബാൽ, സി.പി.ഐ(എം) ലോക്കൽ സെക്രെട്ടറി എം സി സുനിൽ മാഷ്, സി.ഐ.ടി.യു ഏരിയ ട്രഷറർ കെ.എം അലി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ദയാനന്ദൻ, ടി.എസ്.ദാസൻ, കെ എച് സലാം, ജെയിംസ് ആളൂർ, എം കെ മുരളീധരൻ തുടങ്ങി വിവിധ സംഘടനാ യൂണിയൻ സഖാക്കൾ അഭിവാദ്യം ചെയ്തു സംസാരിച്ചു. സി.ഐ.ടി.യു ഏരിയ വൈ: പ്രസിഡന്റ് ഉണ്ണി വാറണാട് നന്ദി പറഞ്ഞു.