mehandi new

തൊഴിയൂർ ഉസ്താദ് ഒമ്പതാമത് ഉറൂസും പി.ടി. ഉസ്താദ് അനുസ്മരണവും നാളെ

fairy tale

തൊഴിയൂർ: തൊഴിയൂർ ദാറുറഹ്‌മ അനാഥ അഗതി മന്ദിരത്തിന്റെ സ്ഥാപകനും സമസ്ത കേന്ദ്ര മുശാവറ അംഗവും ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന എം. കെ. എ. കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ ഒമ്പതാമത് ഉറൂസും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന പി. ടി. കുഞ്ഞി മുഹമ്മദ്‌ മുസ്ലിയാർ അനുസ്മരണവും 12 ന് ഞായറാഴ്ച തൊഴിയൂർ ദാറുറഹ്‌മയിൽ നടക്കും. അനാഥ അഗതി സംരക്ഷണ രംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന തൊഴിയൂർ ദാറുറഹ്മയുടെ വളർച്ചയിലും 

ജില്ലയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആസ്ഥാനമായി അതിനെ നിലനിർത്തുന്നതിലും എം. കെ. എ. കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ വഹിച്ച പങ്ക് വളരെ വലുതാണ്. ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന ദാറുറഹ്മയുടെ കീഴിൽ വിവിധ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഏപ്രിൽ 25ന് അന്തരിച്ച സമസ്ത ജില്ലാ ജനറൽ സെക്രട്ടറിയും തൊഴിയൂർ ഉസ്താദിന്റെ ശിഷ്യ ഗണങ്ങളിൽ പ്രമുഖനുമായിരുന്ന പി. ടി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ സ്ഥാപക കാലം മുതൽ ദാറുറഹ്മയുടെ സന്തതസഹചാരിയും അവസാന കാലത്ത് ഖജാഞ്ചിയുമാ യിരുന്നു.

രാവിലെ ഒമ്പത് മണിക്ക് പി.വി. മുഹമ്മദ്‌ കുട്ടി ബാഖവിയുടെ നേതൃത്വത്തിൽ നടക്കുന്ന തൊഴിയൂർ ഉസ്താദ് മഖാം സിയാറത്തോടെ പരിപാടികൾക്ക് തുടക്കമാകും. പത്ത് മണിക്ക് ദാറുറഹ്‌മ അങ്കണത്തിൽ ആരംഭിക്കുന്ന അനുസ്മരണ പ്രാർത്ഥന സംഗമം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ്‌ ജനറൽ  സെക്രട്ടറി എം .ടി. അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ദാറുറഹ്മ പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവുമായ എൻ.കെ.അബ്ദുൽ ഖാദിർ മുസ്‌ലിയാർ അധ്യക്ഷനാകും. പ്രഗത്ഭ വാഗ്മിയും എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ, സമസ്ത പ്രവാസി സെൽ ജില്ലാ പ്രസിഡന്റ് ഡോ സി.കെ. കുഞ്ഞിതങ്ങൾ എന്നിവർ അനുസ്മരണ പ്രഭാഷണവും സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി മുഖ്യ പ്രഭാഷണവും നിർവഹിക്കും. അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ പ്രസിഡന്റ് പി. ബാവഹാജി വിശിഷ്ട അതിഥിയായി സംബന്ധിക്കും, സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ. വി. അബൂബക്കർ ഖാസിമി ഉപഹാര സമർപ്പണം നിർവ്വഹിക്കും.

ദാറുറഹ്മ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ഫൈസി, ട്രഷറർ കെ.വി.അബ്ദുൽ മജീദ് ഹാജി, സമസ്ത ജില്ലാ വർക്കിങ് സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം, ദാറുറഹ്‌മ ഗോൾഡൻ ജൂബിലി ജനറൽ കൺവീനർ ശറഫുദ്ദീൻ മൗലവി വെന്മേനാട്, റഹ്മത്ത് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ (റോസ )പ്രസിഡന്റ് ആറ്റക്കോയ തങ്ങൾ താനൂർ, സെക്രട്ടറി സൈദലവി ചേളാരി, സി.എം. ബഷീർ ഫൈസി ആനക്കര, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് വി. മൊയ്‌ദീൻകുട്ടി മുസ്‌ലിയാർ, ജനറൽ സെക്രട്ടറി വി.എം. ഇൽയാസ് ഫൈസി, വി.കെ. ഹംസ സാഹിബ് തൊഴിയൂർ, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ബഷീർ കല്ലേപ്പാടം, എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് അബൂബക്കർ ഫൈസി ചെങ്ങമനാട്, ജനറൽ സെക്രട്ടറി പി.പി. മുസ്തഫ മൗലവി, മദ്റസ മാനേജ്‌മെന്റ്  അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ത്രീസ്റ്റാർ കുഞ്ഞുമുഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ഷഹീർ ദേശമംഗലം, ജംഇയ്യത്തുൽ ഖുത്വബാ ജില്ലാ പ്രസിഡന്റ് സുലൈമാൻ ദാരിമി ഏലംകുളം, സെക്രട്ടറി ഇസ്മായിൽ റഹ്മാനി, ജംഇയ്യത്തുൽ മുദരിസീൻ ജില്ലാ പ്രസിഡന്റ് സുലൈമാൻ അൻവരി, സെക്രട്ടറി അബ്ദുൽ ലത്തീഫ് ഹൈതമി,  എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ഭാരവാഹികളായ ശരീഫ് ദാരിമി,  മുനവ്വർഫൈറൂസ് ഹുദവി, സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായ ഷാഹിദ് കോയ തങ്ങൾ, ഉമർ മാസ്റ്റർ മുള്ളൂർക്കര, സുന്നി ബാലവേദി ജില്ലാ ഭാരവാഹികളായ സംനൂൻ വെന്മേനാട്, ഫഹദ് കോട്ടോൽ, സമസ്ത പ്രവാസി സെൽ ജില്ലാ സെക്രട്ടറി ബഷീർ ഹാജി പെരിങ്ങോട്ടുകര, മുഹമ്മദ് കുട്ടി ബാഖവി അരിയന്നൂ ർ, ജംഇയ്യത്തുൽ മുഅല്ലിമീൻ തൊഴിയൂർ റെയ്ഞ്ച് പ്രസിഡന്റ് സുലൈമാൻ ഫൈസി, ജനറൽ സെക്രട്ടറി നിസാർ വാഫിതൊഴിയൂർ, മഹല്ല് ഖത്തീബ് മുഹിയിദ്ധീൻ ദാരിമി, ജാഫർ സാദിഖ് കല്ലൂര് കബീർ വാഫി, സത്താർ ഹുദവി, ഹബീബുല്ല മാസ്റ്റർ എന്നിവർ സംബന്ധിക്കും.

സി. ടി.എം.ഒ.എ. ഭാരവാഹികളായ ഡോ സി.കെ. കുഞ്ഞി തങ്ങൾ, അബ്ദുൽ കരീം ഫൈസി, കെ. വി. അബ്ദുൽ മജീദ് ഹാജി, ജാഫർ സാദിഖ്‌ കല്ലൂർ, ശറഫുദ്ദീൻ മൗലവി വെന്മേനാട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Royal footwear

Comments are closed.