ചാവക്കാട് : ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ എടക്കഴിയൂർ അതിർത്തിയിലും മണത്തലയിലുമായി ഉണ്ടായ വ്യത്യസ്ഥ അപകടങ്ങളിൽ ബൈക്ക് യാത്രികരായ മൂന്നു പേർക്ക് പരിക്കേറ്റു.
അതിർത്തിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്ക് പറ്റിയ പാടൂർ സ്വദേശികളായ പുഴങ്ങരയില്ലത്ത് അക്ബർ (42), പുഴങ്ങരയില്ലത്തു അഷ്‌കർ (17) എന്നി വരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാവക്കാട്-മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
പരിക്ക് പറ്റിയ ബൈക്ക് യാത്രികൻ തിരുവത്ര പുത്തൻകടപ്പുറം ഇ.എം.എസ് നഗർ സ്വദേശി തൊണ്ടൻകേരൻ അഷ്‌കർ (41)നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രണ്ടപകടങ്ങളിലും കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.