കലാ കിരീടം തൃശൂരിന് 1008 പോയിന്റ് – 1007 പോയിന്റ് നേടി പാലക്കാട് രണ്ടാമത്
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കപ്പ് തൃശൂരിന്. ആകെ 1008 പോയിന്റുകളാണ് ജില്ല നേടിയത്. ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് 1007 പോയിന്റുകളുമായി രണ്ടാം സ്ഥാനത്ത്. 1003 പോയിന്റുമായി കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കണ്ണൂരിന് മൂന്നാം സ്ഥാനം.
26 വർഷങ്ങൾക്ക് ശേഷമാണ് ജില്ല കലാകിരീടം ചൂടുന്നത്. 1999ലാണ് ജില്ല അവസാനമായി കപ്പുയർത്തിയത്. ഇത് ജില്ലയുടെ അഞ്ചാമത്തെ കിരീടമാണ്. 1996ലും 1994ലും 1970 വർഷങ്ങളിലാണ് മുൻപ് ജില്ല വിജയിച്ചിരുന്നത്.
Comments are closed.