പരൂര്‍ കോള്‍പടവില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് താലൂക്ക് വികസന സമിതി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ബണ്ട് പൊട്ടി കൃഷിനാശം സംഭവിച്ച അമ്പതോളം കര്‍ഷകര്‍ക്ക് ഏക്കറിന് ഇരുപതിനായിരം രൂപ പ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന പ്രമേയം താലൂക്ക് വികസന സമിതി അംഗീകരിച്ചു. സിപിഐ യിലെ അഡ്വ. പി മുഹമ്മദ് ബഷീറാണ് പ്രമേയം അവതരിപ്പിച്ചത്. കൂടാതെ പുന്നയൂര്‍ പഞ്ചായത്തിലെ കയലോര കയ്യേറ്റം സ്റ്റോപ് മെമ്മൊ നല്‍കിയിട്ടും തുടരുന്നതിനെതിരെ തഹസില്‍ദാര്‍ പോലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പിലാക്കാത്ത ചാവക്കാട് പോലീസിനോട് വിശദികരണം ചോദിക്കാനും സമിതിയില്‍ തീരുമാനമായി. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കിയോസ്‌കുകള്‍ സ്ഥാപിക്കാനും എത്രയും വേഗം കുടിവെള്ള വിതരണം നടത്തുവാനും സമിതി തീരുമാനിച്ചു, കടുത്ത വരള്‍ച്ച നേരിടുന്ന സമയത്ത് കുടിവെള്ളം ദൂര്‍വിനിയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടിവെള്ളം പാഴാവുന്ന സ്ഥലങ്ങളിലെ പൈപ്പുകള്‍ എത്രയും വേഗം റിപ്പയര്‍ ചെയ്യണമെന്നും യോഗം വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് അദ്ധ്യക്ഷത വഹിച്ചു, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, തഹസില്‍ദാര്‍ എന്നിവര്‍ സംസാരിച്ചു.
സുനാമി പദ്ധതി പ്രകാരം സ്വന്തമാക്കി വാടകക്ക് നല്‍കിവന്നിരുന്ന 29 വീടുകള്‍ റവന്യൂ വകുപ്പ് ഏറ്റെടുത്തു
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.