കാനയിലെ തടസം നീക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലറെ മര്‍ദ്ദിച്ചതായി പരാതി

ഗുരുവായൂര്‍: കാനയിലെ തടസം നീക്കണമെന്നാവശ്യപ്പെട്ട നഗരസഭ കൗണ്‍സിലറെ മര്‍ദ്ദിച്ചതായി പരാതി. 34ാം വാര്‍ഡിലെ കൗണ്‍സിലര്‍ ബഷീര്‍ പൂക്കോടിനാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാവറട്ടി തെരുവത്ത് വീട്ടില്‍ റാഷിദ് (39), മണത്തല കൊപ്പര വീട്ടില്‍ ഉണ്ണി (54) എന്നിവരെ ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വാര്‍ഡിലെ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് കാന വൃത്തിയാക്കാന്‍ തടസമായ സ്ലാബുകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് മര്‍ദ്ദനത്തിന് കാരണം. വാടകക്കാര്‍ താമസിക്കുന്ന വീടിന് മുന്നിലെ സ്ലാബുകളാണ് തടസമായിരുന്നത്. വീട്ടുടമയെ വിവരമറിയിച്ച് അയാള്‍ വന്നപ്പോള്‍ സംസാരിക്കാന്‍ ചെന്ന ബഷീറിനെ ഉടമയോടൊപ്പം ഉണ്ടായിരുന്ന റാഷിദും ഉണ്ണിയും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.

Comments are closed.