ചാവക്കാട് : വ്യവസായസ്ഥാപനങ്ങളില്‍ സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരേ ‘ ട്രേഡ് യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും പോസ്റ്റ് ഓഫീസിനുമുന്നില്‍ ധര്‍ണയും നടത്തി. സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു. സെക്രട്ടറി നൂര്‍ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
ഐ.എന്‍.ടി.യു.സി. റീജിണല്‍ പ്രസിഡന്റ് എം.എസ്. ശിവദാസ്, ടി.ടി. ശിവദാസ്, യു.കെ. ഉണ്ണികൃഷ്ണന്‍, എം.ആര്‍. രാധാകൃഷ്ണന്‍, കെ.വി. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.