
ഗുരുവായൂര്‍: കിഴക്കേനടയില്‍ റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവില്വാമല വടക്കേപറമ്പില്‍ ഗോപാലകൃഷ്ണന്റെ മകന്‍ ഗോപിലാല്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ കിഴക്കേ നട റയില്‍വേ ഗേറ്റിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. തൃശ്ശൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് വരുകയായിരുന്ന പാസഞ്ചറാണ് തട്ടിയത്. സ്റ്റേഷന്‍ അടുക്കാറായതിനെ തുടര്‍ന്ന് ട്രെയിന്‍ വളരെ വേഗത കുറവിലായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.

Comments are closed.