ചാവക്കാട്: കോഴിക്കുളങ്ങരയില്‍ കെ.എസ്.ഇ.ബി സ്ഥാപിച്ച പുതിയ ട്രാന്‍സ് ഫോര്‍മ്മര്‍ കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ സ്വിച്ച് ഓണ്‍ ചെയ്തു. സംസ്ഥാന സര്‍ക്കാറിന്‍റെ വോള്‍ട്ടേജ് ഇംപ്രൂവ്മെന്‍റ് സ്ക്കീം അനുസരിച്ച് നിയോജകമണ്ഡലത്തില്‍ പുതിയതായി നാലിടങ്ങളില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മ്മറുകളിലൊന്നാണിത്. വോള്‍ട്ടേജ് ക്ഷാമമുള്ള ആലുംപടി, കോഴിക്കുളങ്ങര ഭാഗങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പുതിയ ട്രാന്‍സ്ഫോര്‍മ്മര്‍ ഏറെ ഗുണകരമാകുമെന്ന് ഉദ്ഘാടനച്ചടങ്ങില്‍ എം.എല്‍.എ പറഞ്ഞു.

നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം.ബി രാജലക്ഷ്മി, എ.സി ആനന്ദന്‍, മുന്‍ കൗണ്‍സിലര്‍ പി.എസ് അബ്ദുല്‍ റഷീദ്, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇന്ദിര, അസി.എക്സി.എഞ്ചിനീയര്‍ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.