ലീഡർക്ക് ഗുരുവായൂരിൽ സ്മരണാഞ്ജലി

ഗുരുവായൂർ : ഗുരുവായൂരിൽ ലീഡർക്ക് സ്മരണാഞ്ജലി അർപ്പിച്ചു. ഗുരുവായൂരിനെ ലോക നെറുകെയിൽ എത്തിച്ച രാഷ്ട്രീയ രംഗത്തെ ഒരെയൊരു ലീഡറായിരുന്ന കെ. കരുണാകരന്റെ 15-ാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു. ഗുരുവായൂരിന്റെ ഇന്ന് കാണുന്ന സമസ്ത വികസനങ്ങൾക്കും, വികാസങ്ങൾക്കും ഗുരുവായൂർകാരനെ പോലെ മുന്നിൽ നിന്ന് നയിച്ച അതുല്യ കർമ്മയോഗിയായ കരുണാകരന്റെ നിസ്തുല പ്രവർത്തനഗാഥകളെകൂടി സ്മരിച്ച് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ മണ്ഡലംപ്രസിഡണ്ട് ഒ. കെ. ആർ. മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്മരണ സദസ്സ് മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ രവികുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് ആമുഖ പ്രസംഗം നടത്തി. നഗരസഭ കൗൺസിലർമാരായ വി. എസ്. നവനീത്, പ്രിയാ രാജേന്ദ്രൻ, സുക്ഷ ബാബു, ബിന്ദു നാരായണൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി. എസ് സൂരജ്, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിമാരായ സി. ജെ. റെയ്മണ്ട് മാസ്റ്റർ, ശിവൻ പാലിയത്ത്, മണ്ഡലം ഭാരവാഹികളായ ശശി വല്ലാശ്ശേരി, എ. കെ. ഷൈമിൽ, ശശി പട്ടത്താക്കിൽ, ഫിറോസ് പുത്തംമ്പല്ലി, ഒ. പി. ജോൺസൺ, ആരിഫ് മാണിക്കത്ത്പടി എന്നിവർ പ്രസംഗിച്ചു. നേരത്തെ അലങ്കരിച്ച്‌വെച്ച ലീഡറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനനടത്തി സമൂഹ പ്രാർത്ഥനയോടെയാണ് അനുസ്മരണചടങ്ങിന് തുടക്കം കുറിച്ചത്


Comments are closed.