ചാവക്കാട്: തിരുവത്ര പുത്തന്‍കടപ്പുറം സൂര്യ കലാ കായിക സാംസ്ക്കാരിക വേദി ഡബ്ല്യു ഡബ്ല്യു എഫുമായി ചേര്‍ന്ന് തീര മേഖലയിലെ കടലാമ സംരക്ഷണ സംഘടനകള്‍ക്ക് ബോധവല്‍ക്കരണ ക്ളാസ്സ് സംഘടിപ്പിച്ചു.
ചാവക്കാട് നഗരസഭാ വൈസ് ചെയര്‍പെഴ്സണ്‍ മഞ്ജുഷ സുരേഷ് ഉദ്ഘാടനം ചെയ്തു. സൂര്യ പ്രസിഡണ്ട് പി.എ സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു. യുവധാര ചെങ്കോട്ട, ഫൈറ്റേഴ്സ് ക്ളബ്ബ് ഇരട്ടപ്പുഴ, മഹാത്മ ക്ളബ്ബ് തൊട്ടാപ്പ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഡബ്ല്യു ഡബ്ല്യു എഫ് സ്റ്റേറ്റ് ഡയറക്ടര്‍ രഞ്ജന്‍ മാത്യൂ വര്‍ഗീസ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ വിനോദ, മുരുകന്‍ എന്നിവര്‍ ക്ളാസ് നയിച്ചു. നഗരസഭാ കൗണ്‍സിലര്‍ പി .എം നാസര്‍, മുന്‍ കൗണ്‍സിലര്‍ കെ.എം.അലി, സെക്രട്ടറി കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.