കടലാമ മുട്ടയിടാനെത്തി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ചാവക്കാട് കടൽ തീരത്ത് കടലാമ മുട്ടയിടാനെത്തി തുടങ്ങി. മഹാത്മ കലാ സാംസ്കാരിക വേദി ക്ലബ്ബ് പരിസരത്താണ് കടലാമ കൂട് വെച്ചത്. കരയിലെത്തിയ ആമ 108 മുട്ടകളിട്ടു. ആമ കൂട് വെച്ച സ്ഥലത്ത് കടലേറ്റത്തിന് സാധ്യതയുള്ളതുകൊണ്ട് സുരക്ഷിത സ്ഥാനത്തേക്ക് കൂട് മാറ്റി സ്ഥാപിച്ചു. വന്യജീവികളില്‍ നിന്നും മനുഷ്യരില്‍ നിന്നും മുട്ടകള്‍ സംരക്ഷിക്കുന്നതിനായി ഇനിയുള്ള അൻപത്തഞ്ചു ദിവസം കടലാമക്കൂടിന് കാവൽ നിൽക്കുന്നതിന് ഗ്രീൻ ഹാബിറ്റാററ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ ജെയിംസിന്റെ നേതൃത്വത്തിൽ മഹാതമ കലാ സാംസ്കാരിക വേദി പ്രവർത്തകരായ ഫാറൂഖ് എ.എസ്, ഹാരീസ് എ എച്ച് , ഷിഹാബുദ്ദീൻ കെ എച്ച്, ഷഹദ് റ്റി.എം, മൺസൂൺ പി.സി, ലിജൊ പനക്കൽ എന്നിവര്‍ രംഗത്തുണ്ട്.
എല്ലാ വര്‍ഷവും നവംബർ പകുതിയോടെയാണ് ആമകള്‍ മുട്ടയിടനെത്താറുള്ളത്. എടക്കഴിയൂർ, പുത്തൻ കടപ്പുറം, അകലാട്, പഞ്ചവടി, ഇരട്ടപ്പുഴ മേഖലകളില്‍ ഗ്രീന്‍ ഹാബിറ്റാറ്റ് നേതൃത്വം നല്‍കുന്ന കടലാമ സംരക്ഷണ പ്രവർത്തകർ കടപ്പുറത്ത് കാവലിലുണ്ട്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.