ഇരുനൂറ് കിലോമീറ്റർ ദൈർഘ്യമുള്ള പ്രകൃതിസംരക്ഷണ ബോധവൽക്കരണ സൈക്കിൾ യാത്രക്ക് നാളെ ചാവക്കാട് നിന്നും തുടക്കം

ചാവക്കാട് : ശുചിത്വ ഭാരതം കാമ്പയിൻ മിഷൻ 2022 ഭാഗമായി പ്ലാസ്റ്റിക് നിർമ്മാർജ്ജന സന്ദേശം പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തൃശൂർ ജില്ലയിലെ ചാവക്കാട് നിന്നുള്ള ഒരു കൂട്ടം സൈക്ലിസ്റ്റുകൾ ‘SAY NO TO PLASTIC’ എന്ന ബാനറുമായി സൈക്കിൾ സവാരി നടത്തുന്നു.
പരിസ്ഥിതി സംരക്ഷണസംഘടനയായ ബയോ നാച്ചുറൽ ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ഇരുനൂറ് കിലോമീറ്റർ ദൈർഘ്യമുള്ള പ്രകൃതിസംരക്ഷണ ബോധവൽക്കരണ യാത്ര സംഘടിപ്പിക്കുന്നത്.

ആദ്യ ഘട്ടയാത്ര പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പഞ്ചായത്തിലേക്കാണെന്ന് ബയോ നാച്ചുറൽ ക്ലബ് ഫൗണ്ടെർ ഡോക്ടർ അബ്ദുൽസലാം അറിയിച്ചു. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിലേക്കും ഇത്തരം സൈക്കിൾ റൈഡുകൾ വ്യാപിപ്പിക്കും. ഷംസുദ്ദീൻ, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ
ഈ പുതുവത്സര ദിനത്തിൽ പ്രാരംഭം കുറിക്കുന്ന ഈ സംരഭത്തിൽ ഭാഗഭാക്കാവാൻ കഴിഞ്ഞതിലും ബയോ നാച്ചുറൽ ക്ലബുമായി സഹകരിക്കുന്നതിലും അഭിമാനമുണ്ടെന്ന് റൈഡ് മാർഷൽ മുനീർ പറഞ്ഞു.
ചാവക്കാട് നിന്ന് മുപ്പത് സൈക്കിൾ റൈഡർമാരാണ് നെല്ലിയാമ്പതിയിലേക്ക് പുറപ്പെടുന്നത്. പോത്തുണ്ടി ഡാം പാർക്കിൽ നടക്കുന്ന ബോധവൽക്കരണ പരിപാടിക്ക് ശേഷം റൈഡേഴ്സ് കേരള-തമിഴ്നാട് അതിർത്തി ഗ്രാമമായ മുതലമടയിലേക്ക് യാത്ര തുടരും എന്ന് സംഘാടകർ അറിയിച്ചു.

Comments are closed.